ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒമിക്രോൺ അതിവേ​ഗം പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യപരിചരണത്തിന്റെ ലഭ്യതയാവും രാജ്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. അതിവേ​ഗത്തിൽ രോ​ഗം വ്യാപിക്കുമെന്നും നിരവധി ആളുകൾ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പു നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോൺ വ്യാപനം അതിവേ​ഗത്തിലാകുമ്പോൾ ആശുപത്രികളിൽ തിരക്ക് വർധിക്കും. ഇതോടെ രോ​ഗികളുടെ പരിചരണം വീടുകളിലേക്ക് മാറ്റേണ്ട സ്ഥിതി വരും. ഇവർക്ക് ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശം തേടേണ്ടതായി വരും. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു. 


Also Read: Omicron | വിദേശ സമ്പർക്കമില്ലാത്തവർക്കും ഒമിക്രോൺ; സമൂഹവ്യാപന ഭീതിയിൽ കേരളം


ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍ സൗകര്യം വ്യാപിപ്പിക്കേണ്ട സമയമാണിത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഒപി വിഭാഗത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. വീടുകളിലും പ്രൈമറി ഐസൊലേഷന്‍ സെന്ററുകളിലും പരമാവധി ആളുകള്‍ക്ക് ചികിത്സ നല്‍കാന്‍ ശ്രമിക്കണമെന്നും ഡോ. സൗമ്യ നിര്‍ദേശിച്ചു. 


Also Read: കൗമാരക്കാർക്ക് വാക്സിനായി ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം, വാക്സിനേഷൻ ജനുവരി 3ന്


ഒമിക്രോണ്‍ വകഭേദം മാരകമല്ലെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയില്‍നിന്നും യുകെയില്‍നിന്നും വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഡെല്‍റ്റയേക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നത്. മുന്‍പ് 4,000 കേസുകളായിരുന്നത് ഇപ്പോള്‍ 1,40,000 ആയി വര്‍ധിച്ചു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഇത് ആശ്വാസകരമാണെന്നും ഡോ. സൗമ്യ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.