Omicron: വിദേശത്തുനിന്നും ഈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് RTPCR നിര്‍ബന്ധം, എങ്ങിനെ മുന്‍കൂട്ടി ബുക്ക് ചെയ്യാം
ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത് തീവ്രമായത്തോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി രാജ്യം.
New Delhi: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത് തീവ്രമായത്തോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി രാജ്യം.
രാജ്യത്തെ പ്രമുഖ 6 വിമാനത്താവളങ്ങളില്‍ RTPCR പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനം ശക്തമായ "High Risk" വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കോവിഡ് ബാധ; ടെസ്റ്റ് പോസിറ്റിവിറ്റി 5.59 ശതമാനം
നിലവില്‍ രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളായ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്.
RTPCR പരിശോധന യ്ക്ക് 500 രൂപയാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും.
പെട്ടെന്ന് ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് പരിശോധനാഫലങ്ങള്‍ ലഭിക്കും.
യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന.
RTPCR ടെസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത് ഇപ്രകാരം:-
എത്തിച്ചേരേണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഏറ്റവും മുകളിലായി കാണുന്ന 'Book Covid-19 Test' ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര യാത്രക്കാരന്‍ എന്നത് തിരഞ്ഞെടുക്കുക
പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.
RTPCR / Rapid RTPCR എന്നിവയില്‍ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...