Omicron | മഹാരാഷ്ട്രയിൽ 8 ഒമിക്രോൺ കേസുകൾ കൂടി, 7ഉം മുംബൈയിൽ, ആകെ രോഗബാധിതർ 28
പുതിയ കേസുകളിൽ 7 എണ്ണം മുംബൈയിൽ നിന്നും ഒന്ന് വസായ് വിരാറിൽ നിന്നുമാണ്.
മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) ഇന്ന് 8 പുതിയ ഒമിക്രോൺ കേസുകൾ (Omicron Variant) റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ആകെ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 28 ആയി. പുതിയ കേസുകളിൽ 7 എണ്ണം മുംബൈയിൽ (Mumbai) നിന്നും ഒന്ന് വസായ് വിരാറിൽ നിന്നുമാണ്. സംസ്ഥാനത്താകെയുള്ള 28 കേസുകളിൽ 12 പേർ മുംബൈയിലും, പിംപ്രി-ചിഞ്ച്‌വാഡിൽ 10, കല്യാൺ ഡോംബിവാലിയിൽ ഒന്ന്, പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ രണ്ട്, നാഗ്പൂർ, വസായ് വിരാർ, ലാത്തൂർ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണുള്ളത്.
ഇന്നലെ 2 പേർക്കായിരുന്നു സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. രണ്ട് പേരും ദുബായിലേക്ക് യാത്ര ചെയ്തിട്ടുള്ളവരാണ്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു ഇവരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Also Read: Covid update Kerala | സംസ്ഥാനത്ത് പുതിയതായി 3377 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 28 മരണം
അതിനിടെ ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടേതുൾപ്പെടെ ബാന്ദ്രയിലും ഖാറിലുമുള്ള 4 കെട്ടിടങ്ങൾ ചൊവ്വാഴ്ച രാവിലെ ബിഎംസി അടയ്ക്കുകയുണ്ടായി. ഈ കെട്ടിടങ്ങളിലുള്ള മറ്റ് താമസക്കാർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ പൗരസമിതി ചൊവ്വാഴ്ച ഈ നാല് കെട്ടിടങ്ങളിലും ടെസ്റ്റിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചതായി അധികൃതർ പറഞ്ഞു.
Also Read: Omicron: ഒമിക്രോൺ ഭീഷണിയ്ക്കിടയിൽ സന്തോഷവാർത്ത, അണുബാധ വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്താം
അതേസമയം കോവിഡിന്റെ ഒമിക്രോൺ വേരിയന്റ് ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 28ന് ശിവാജി പാർക്കിൽ നടത്താനിരുന്ന റാലി മാറ്റിവയ്ക്കാൻ കോൺഗ്രസ് മുംബൈ ഘടകം തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...