ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം പിടിമുറുക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള മാർ​ഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. ഡിസംബറിന്‍റെ തുടക്കത്തിൽ ഈ പുതിയ വകഭേദം ഇന്ത്യയില്‍  സ്ഥിരീകരിച്ചതിനുശേഷം, കഴിഞ്ഞ ആഴ്ച മുതൽ ഒമിക്രോണ്‍ ബാധിച്ചവരുടെ  എണ്ണത്തില്‍ വര്‍ദ്ധനയാണ്  കാണുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ, കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാം...


Also Read: Omicron Big Update: ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രം, 200 കടന്ന് രോഗികള്‍, കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീതിയില്‍ രാജ്യം  


  • പുതുക്കിയ പട്ടിക അനുസരിച്ച്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സിംബാബ്‌വെ, ചൈന, ബോട്‌സ്വാന, യുകെ, ന്യൂസിലാൻഡ്, ബ്രസീൽ, ഇസ്രായേൽ, ഹോങ്കോംഗ്, തുടങ്ങിയ രാജ്യങ്ങളെയാണ് ഹൈറിസ്ക് വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

  • വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാവരും പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ്-19 നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

  • എയർ സുവിധ പോർട്ടലിലെ സെൽഫ് ഡിക്ലറേഷൻ ഫോമിൽ കഴിഞ്ഞ 14 ദിവസം നിങ്ങൾ എവിടെയൊക്കെ യാത്ര ചെയ്തു എന്ന് പരാമർശിക്കേണ്ടതുണ്ട്.

  • ഹൈ റിസ്ക് വിഭാ​ഗത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം അവരവരുടെ വീടുകളിൽ തന്നെ ക്വാറന്റൈൻ ഇരിക്കണം. 

  • ഇന്ത്യയിലെത്തുന്നവരിൽ ഏകദേശം അഞ്ച് ശതമാനം യാത്രക്കാർ വിമാനത്താവളത്തിൽ റാൻഡം പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം.

  • അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ ഇന്ത്യയിൽ എത്തി കഴിഞ്ഞ് RT-PCR ടെസ്റ്റുകൾക്ക് വിധേയരാകണം. പരിശോധനയുടെ ഫലം ലഭിക്കുന്നവരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. ഇവർ കണക്റ്റിംഗ് ഫ്ലൈറ്റിൽ യാത്ര തുടരാനോ വിമാനത്താവളം വിട്ട് പോകാനോ പാടില്ല. 

  • പരിശോധനാഫലം നെഗറ്റീവായാൽ 7 ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയണം.

  • തുടർന്ന്, ഇന്ത്യയിൽ തങ്ങി 8-ാം ദിവസം അവർ വീണ്ടും ഒരു ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവാണെങ്കിൽ, അടുത്ത 7 ദിവസത്തേക്ക് അവർ സ്വയം ക്വാറന്റൈൻ ചെയ്യണം.

  • ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിൽ എത്തുമ്പോൾ കോവിഡ് പോസിറ്റീവ് ആയാൽ അവരുടെ സാമ്പിളുകൾ ജീനോമിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കും. അത്തരം യാത്രക്കാരെ ഒരു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുകയും സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സിക്കുകയും ചെയ്യും.


കോവിഡ് -19 പോസിറ്റീവ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർ ഹോം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഇരിക്കുകയും സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കർശനമായി നിരീക്ഷിക്കുകയും ചെയ്യും. 


Also Read: Omicron: വിദേശത്തുനിന്നും ഈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് RTPCR നിര്‍ബന്ധം, എങ്ങിനെ മുന്‍കൂട്ടി ബുക്ക് ചെയ്യാം 


അതേസമയം രാജ്യത്ത് 12 സംസ്ഥാനങ്ങളിലായി ഏകദേശം 200 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ. 54 കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, തെലങ്കാന, കർണാടക, രാജസ്ഥാൻ, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകളുടെ എണ്ണം യഥാക്രമം 20, 19, 18, 15, 14 എന്നിങ്ങനെയാണ്. കൂടാതെ, ഉത്തർപ്രദേശിൽ രണ്ടും ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.