ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തി കാർഗിലില്‍ ഇന്ത്യ നടത്തിയ യുദ്ധവിജയത്തിന്‍റെ ഇരുപതാം വാര്‍ഷിക ദിനത്തില്‍, 1999ല്‍ താന്‍ കാര്‍ഗിലില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

1999ല്‍ യുദ്ധസമയത്ത് കാര്‍ഗിലില്‍ പോകാന്‍ അവസരം ലഭിച്ചിരുന്നു. ധീര സൈനികരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നു, അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു സൈനികരുമായുള്ള കൂടിക്കാഴ്ചയെന്നും ഹിമാചലിലും ജമ്മു കാശ്മീരിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ സമയമായിരുന്നു അതെന്നു൦, അദ്ദേഹം പറയുന്നു. 


സന്ദേശത്തോടൊപ്പം സൈനികര്‍ക്ക് ഒപ്പമുള്ളതും ആശുപത്രിയില്‍ അവരെ സന്ദര്‍ശിക്കുന്നതുമായ ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.