ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
New Delhi: ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ഒരു വ്യക്തിയോ ഒരു രാഷ്ട്രമോ അല്ല, മറിച്ച്, ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും അനവധി പേര്‍ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. യു.എന്‍ (UN) അത് പരിഗണിക്കാനുള്ള സാമാന്യബോധം കാണിക്കണമെന്നും എസ്. ജയശങ്കര്‍ (S Jaishankar) അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടന (United Nations) ഇക്കാര്യം ഗൗരവമായിത്തന്നെ കാണണമെന്നും, അത് സാമാന്യ ബോധത്തിന്‍റെ ഭാഗമാണെന്നും ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനക്കു സംഭവിക്കേണ്ട സമൂലമായ പരിവര്‍ത്തനത്തിന് നിരവധി തടസ്സങ്ങളുണ്ട്. ഒന്നോ രണ്ടോ രാഷ്ട്രങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി സംഘടന പരിഷ്കരിക്കപ്പെടുന്നത് തടയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയ്ക്കും പാകിസ്ഥാനും എതിരെയായിരുന്നു ജയശങ്കറിന്‍റെ പരാമര്‍ശം
മാറിമാറി വരുന്ന ആഗോള കാഴ്ചപ്പാടുകളും നയങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തയ്യാറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയ്ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും അവസരോചിതമായി ജയശങ്കര്‍ സൂചിപ്പിച്ചു.
Also read: Brics summit ഇന്ന്, ഇന്ത്യ ചൈന ചര്‍ച്ചകള്‍ക്കിടെ നരേന്ദ്ര മോദി - ഷീ ജിൻപിങ് ഒരേ വേദിയില്‍
UN ജനറല്‍ അസംബ്ലി, ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍, ബ്രിക്സ് ഉച്ചകോടി എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജയശങ്കറിന്‍റെ പരാമര്‍ശം.