പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സൈന്യം വധിച്ചു
Encounter In Pulwama: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചുവെന്ന് റിപ്പോർട്ട്.
പുൽവാമ: Encounter In Pulwama: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചുവെന്ന് റിപ്പോർട്ട്. ജമ്മുകശ്മീരിലെ രാജ്പുര മേഖലയിലായിരുന്നു (Rajpura Area) ഏറ്റുമുട്ടൽ നടന്നത്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീർ പോലീസ് അറിയിച്ചിട്ടുണ്ട്.
ഇവിടെ നാല് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം സേനയ്‌ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം പുൽവാമയിലെ കസ്ബയാർ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. മാത്രമല്ല ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറേയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...