Onion Price Hike: ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തി സവാള വില കുതിയ്ക്കുന്നു
Onion Price Hike: സവാളയുടെ ശരാശരി വില തിങ്കളാഴ്ച ക്വിന്‍റലിന് 1,280 രൂപയിൽ നിന്ന് 1,800 രൂപയായി ഉയർന്നു, കുറഞ്ഞതും കൂടിയതുമായ വില യഥാക്രമം 1,000 രൂപയും 2,100 രൂപയുമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
Onion Price Hike: വെളുത്തുള്ളി വില കുതിച്ചുയരുന്നതിനിടെ ഇപ്പോള്‍ ഉള്ളി, സവാള വിലയും ഉയരുകയാണ്. ഉപഭോക്താക്കളുടെ കണ്ണീര്‍ വീഴ്ത്തി അടുക്കള ബജറ്റിനെ ആകെ താറുമാറാക്കുകയാണ് വിലക്കയറ്റം.
ഉള്ളി, സവാളയുടെ വില വര്‍ദ്ധനവ് സാധാരണക്കാരന്‍റെ പോക്കറ്റിനെ ഏറെ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മിക്ക വീടുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് സവാള. കുതിച്ചുയരുന്ന ഉള്ളി, സവാള വില സാധാരണക്കാരുടെ അടുക്കളയ്ക്ക് മാത്രമല്ല ഹോട്ടലുകള്‍ക്കും ഒരേപോലെ വെല്ലുവിളി ഉയർത്തുന്നു. ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ച കേന്ദ്ര തീരുമാനത്തെ തുടർന്നാണ് രാജ്യത്ത് ഉള്ളി വിലയിൽ കനത്ത വര്‍ദ്ധന ഉണ്ടായത്.
Also Read: Career Horoscope: ബജറ്റ് അവലോകനം ചെയ്യാം, ഈ രാശിക്കാര്‍ വരുമാനം വർദ്ധിപ്പിക്കുക; ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?
രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി, സവാള വിപണിയായ ലസൽഗാവ് അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ സവാളയുടെ ശരാശരി മൊത്തവില തിങ്കളാഴ്ച 40% ആണ് വര്‍ദ്ധിച്ചത്.
സവാളയുടെ ശരാശരി വില തിങ്കളാഴ്ച ക്വിന്‍റലിന് 1,280 രൂപയിൽ നിന്ന് 1,800 രൂപയായി ഉയർന്നു, കുറഞ്ഞതും കൂടിയതുമായ വില യഥാക്രമം 1,000 രൂപയും 2,100 രൂപയുമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
സവാള കയറ്റുമതി
രാജ്യത്തെ സാധാരണക്കാര്‍ക്ക് അല്ലെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ സവാള ലഭ്യത ഉറപ്പാക്കുന്നതിനായി 2023 ഡിസംബർ 8 മുതൽ 2024 മാർച്ച് 31 വരെ സവാളയുടെ കയറ്റുമതി നിരോധിച്ചതായി ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം 2023 ഡിസംബർ 11 ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അടുത്തിടെ ഈ നിരോധനം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെയാണ് രാജ്യത്ത് സവാള, ഉള്ളി വിലയില്‍ കുതിപ്പ് ആരംഭിച്ചത്.
ഉപഭോക്താക്കളുടെയും കർഷകരുടെയും താൽപര്യം കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഭാഗമായി സവാളയുടെ ലഭ്യതയും വിലയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സർക്കാർ അറിയിച്ചു.
ആദായകരമായ വില ഉറപ്പാക്കിക്കൊണ്ട് കര്‍ഷകരില്‍നിന്ന് സവാള സംഭരിക്കുന്നത് തുടരുകയും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയ്ക്ക് സവാള, ഉള്ളി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിയ്ക്കുന്നു.
ഉള്ളി, സവാള എന്നിവയ്ക്കൊപ്പം വെളുത്തുള്ളി വിലയും സാധാരണക്കാരന്‍റെ പോക്കറ്റിനെ ബാധിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഉത്തര്‍ പ്രദേശില്‍ വെളുത്തുള്ളി വില കിലോയ്ക്ക് 550 രൂപയ്ക്ക് മുകളിൽ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മെച്ചപ്പെട്ട ഗുണനിലവാരമുള്ള വെളുത്തുള്ളി മൊത്തക്കച്ചവടത്തിൽ 220-240 രൂപയ്ക്കാണ് വിൽക്കുന്നത്, ചില്ലറവിൽപ്പന വില രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കിലോയ്ക്ക് 400 രൂപ വരെ എത്തി.
തിരുച്ചിയിലെ ഗാന്ധി മാർക്കറ്റിലെ റീട്ടെയിൽ സ്റ്റോറുകളിൽ, ഒരു കിലോ നല്ല വെളുത്തുള്ളി 400 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മിക്ക മെട്രോ നഗരങ്ങളിലും വെളുത്തുള്ളി വില കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.