Onion Price: ഉത്സവകാലം വന്നെത്തിയതോടെ  രാജ്യത്ത്  ഉള്ളി സവാള വില കുതിയ്ക്കുകയാണ്.  സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച രാജ്യ തലസ്ഥാനത്ത് ഉള്ളി വില ഉയർന്ന നിലയിൽതന്നെ തുടർന്നു. ചില്ലറ വിപണിയിൽ സവാളയുടെ ശരാശരി വില കിലോയ്ക്ക് 78 രൂപയായിരുന്നു. സർക്കാർ കണക്കുകളിലാണ് ഈ വിവരം നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Delhi Liquor Scam: മദ്യ അഴിമതിക്കേസിൽ ഇനി കേജ്‌രിവാളിന്‍റെ ഊഴം, ED സമൻസ്, നവംബർ 2ന് ഹാജരാകണം 


എന്നിരുന്നാലും, ഉപഭോക്തൃ കാര്യ വകുപ്പ് നല്‍കുന്ന കണക്കുകള്‍ പ്രകാരം സവാളയുടെ അഖിലേന്ത്യാ ശരാശരി വില കിലോയ്ക്ക് 50.35 രൂപയായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് കിലോയ്ക്ക് 83 രൂപയും മോഡൽ വില കിലോയ്ക്ക് 60 രൂപയുമായിരുന്നു. കിലോയ്ക്ക് 17 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പ്രാദേശിക വിൽപ്പനക്കാർ ഉള്ളി കിലോയ്ക്ക് 80 രൂപയ്ക്കാണ് വിൽക്കുന്നത്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ 'ബിഗ്ബാസ്‌ക്കറ്റ്', 'ആമസോണ്‍ ' എന്നിവയിൽ കിലോയ്ക്ക് 75 രൂപ നിരക്കിലാണ് സവാള ലഭിക്കുന്നത്. 


Also Read:  Free Ration: ഈ ആളുകൾക്ക് ഇനി മുതല്‍ സൗജന്യ റേഷൻ ലഭിക്കില്ല, നിര്‍ണ്ണായക തീരുമാനവുമായി സർക്കാർ 
    
അതേസമയം, സവാള, ഉള്ളി നിരക്ക് പിടിച്ചു നിര്‍ത്താന്‍ നിര്‍ണ്ണായക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്‌. അതിന്‍റെ ഭാഗമായി സവാള കയറ്റുമതിക്കുള്ള വില സര്‍ക്കാര്‍ കുറയ്ക്കുകയുണ്ടായി. ഉള്ളിയുടെ കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത നിലനിർത്തുന്നതിനുമായാണ് കയറ്റുമതി വില കുറച്ചത്. സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി, അതായത് ഏറ്റവും കുറഞ്ഞ കയറ്റുമതി വില നിശ്ചയിക്കാനുള്ള തീരുമാനം വിപണിയില്‍ സ്വാധീനം ചെലുത്തിയതായി സർക്കാർ പ്രസ്താവനയിൽ പയുന്നു. 


അതായത്, സവാള കയറ്റുമതി വില കുറച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ സവാള വിപണിയായ മഹാരാഷ്ട്രയില്‍ ഉള്ളിയുടെ ശരാശരി വില 4.5 ശതമാനം കുറഞ്ഞു. മഹാരാഷ്ട്രയിലെ എല്ലാ വിപണികളിലും സമാനമായ ഇടിവ്  പ്രകടമായിരുന്നു. സ്ഥിരമായ ആഭ്യന്തര വിലയും ഉള്ളിയുടെ ലഭ്യതയും ഉറപ്പാക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് കയറ്റുമതിയും വിലയും നിരീക്ഷിക്കുന്നു.


സവാളയ്ക്ക് ഏറ്റവും കുറഞ്ഞ കയറ്റുമതി വില 


ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ശനിയാഴ്ച ഡിസംബർ 31 വരെ ഉള്ളി കയറ്റുമതിയിൽ ടണ്ണിന് 800 ഡോളറിന്‍റെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില ( MEP) നിശ്ചയിച്ചിരുന്നു. ഇത് ഒരു കിലോയ്ക്ക് ഏകദേശം 67 രൂപയാണ്. ബാംഗ്ലൂർ റോസ്, കൃഷ്ണപുരം ഉള്ളി എന്നിവ ഒഴികെയുള്ള എല്ലാ ഇനം ഉള്ളികൾക്കും ഈ MEP ബാധകമാണ്. ഇതോടൊപ്പം ബഫർ സ്റ്റോക്കിനായി രണ്ട് ലക്ഷം ടൺ ഉള്ളി അധികമായി വാങ്ങുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനകം വാങ്ങിയ അഞ്ച് ലക്ഷം ടണ്ണിന് പുറമെയാണിത്.


ബഫർ സ്റ്റോക്ക്


ബഫർ സ്റ്റോക്കിൽ നിന്നുള്ള ഉള്ളി ആഗസ്റ്റ് രണ്ടാം വാരം മുതൽ രാജ്യത്തെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. NCCF, NAFED എന്നിവ വഴി പ്രവർത്തിപ്പിക്കുന്ന മൊബൈൽ വാനുകൾ വഴി ചില്ലറ ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 25 രൂപ നിരക്കിലും സവാള വിതരണം ചെയ്യുന്നുണ്ട്. 


കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഉള്ളി, സവാള പ്രതിസന്ധിയ്ക്ക് കാരണമായി പറയപ്പെടുന്നത്‌. കാലാവസ്ഥാ മാറ്റം മൂലം ഖാരിഫ് ഉള്ളി വിതയ്ക്കാൻ വൈകിയതിനാൽ സ്വാഭാവികമായും വിളവെടുപ്പും വൈകി. ഖാരിഫ് സീസണിലെ ഉള്ളിയുടെ വരവ് ഇപ്പോൾ തുടങ്ങേണ്ടതായിരുന്നു,എന്നാല്‍, അത് ആരംഭിച്ചിട്ടില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. 


രാജ്യത്ത് നവരാത്രി ആഘോഷം കഴിഞ്ഞതോടെ ഉള്ളി, സവാള വിലയും കുതിയ്ക്കുകയാണ്. നവരാത്രി കാലത്ത് ഉള്ളിയുടെ ഉപയോഗം കുറവായിരുന്നു. നവരാത്രി ആഘോഷം കഴിഞ്ഞതോടെ ഉള്ളി, സവാളയുടെ വിലയും കുതിച്ചു തുടങ്ങി. ദീപാവലി പോലെയുള്ള രാജ്യത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ അടുത്തെത്തിയതോടെ വിലക്കയറ്റവും വര്‍ദ്ധിക്കുകയാണ്. ഇന്ധന വില, പാചകവാതക വില തുടങ്ങിയവ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലകൊള്ളുന്നത്. വിലക്കയറ്റം ഒരു സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.