മുംബൈ:  കൊറോണ മഹാമാരി രാജ്യമെങ്ങും താണ്ഡവമാടിയപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് മഹാരാഷ്ട്രയെയായിരുന്നു.  ജനങ്ങൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയെന്ന വിശേഷണമുള്ള ധാരാവിയിലായിരുന്നു കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സത്യം പറഞ്ഞാൽ ഇത് വലിയൊരു റിപ്പോർട്ട് ആയിരുന്നു.  കാരണം സമ്പർക്കത്തിലൂടെ പടർന്നു പന്തലിക്കുന്ന ഈ രോഗം അടുപ്പുകൂട്ടിയ രീതിയിൽ താമസിക്കുന്ന ധാരാവിപോലെയുള്ള ചേരികളിൽ വന്നാൽ എന്തായിരിക്കും അവസ്ഥ എന്ന് ഓർക്കുമ്പോൾ തന്നെ പേടിയുള്ള കാര്യമായിരുന്നു.  എന്നാൽ അതെ ധാരാവിയിൽ നിന്നും ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് വരുന്നത്. അവിടെ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് വെറും രണ്ട് രോഗികൾക്ക് മാത്രമാണ് എന്നതാണ് ആ വാർത്ത.  


Also read: Post office ന്റെ ഈ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും, അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ ലഭിക്കും..! 


കഴിഞ്ഞ ഏപ്രിലിൽ ആണ് ഇവിടെ ആദ്യമായി കോറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  പിന്നീടങ്ങോട്ട് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണാനിടയായത്. എങ്കിലും അവർക്ക് കോറോണയെ പിടിച്ചുകെട്ടാൻ  കഴിഞ്ഞുവെന്നത് വളരെ സന്തോഷമുള്ള വാർത്തയാണ്.


ഇവിടെ കോറോണ ബാധിച്ചത് നൂറും ഇരുന്നൂറും പേർക്കൊന്നുമല്ല മറിച്ച് 2531 പേർക്കാണ്.   അവിടെ ഇപ്പോൾ ഉള്ളത് 113 കേസുകൾ മാത്രമാണ്.  കുറച്ചു ദിവസങ്ങളായി ഇവിടത്തെ രോഗികളുടെ എണ്ണം കുത്തനെ കുറയുകയായിരുന്നു.  അടുത്തിടെ ശനിയാഴ്ച മാത്രമാണ് 10 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  അതിനു മുന്നെ കുറച്ചു നാളുകളായി രോഗികളുടെ എണ്ണം ഒറ്റ നമ്പർ ആയിരുന്നു. 


അടുത്തടുത്ത് വീടുകളും ഇടുങ്ങിയ വഴികളുമാണ് ധാരാവിയിൽ ഉള്ളത്.  മാത്രമല്ല പൊതു കക്കൂസാണ് ഇവിടെ ആൾക്കാർ ഉപയോഗിക്കുന്നതും.  ഇതൊക്കെകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുക എന്നത് ധാരാവിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാത്ത കാര്യമായിരുന്നു.  എങ്കിലും ധാരാവിയിലെ ജനങ്ങൾ കോറോണയെ പിടിച്ചു കെട്ടിയിരിക്കുകയാണ്.  


Also read: വ്യത്യസ്ത ലൂക്കിൽ പൂർണ്ണിമ, ചിത്രങ്ങൾ കാണാം... 


ആറരലക്ഷത്തോളം വരുന്ന ജനങ്ങളാണ് ഇവിടെ പാർക്കുന്നത്.  ജൂലൈ 21 ന് റിപ്പോർട്ട് ചെയ്തത് വെറും 5 കേസുകളാണ്.  അമേരിക്ക പോലും കോറോണയിൽ പതറിനിൽക്കുന്ന ഈ സമയത്ത്  ധാരാവിയുടെ ഈ വിജയത്തെ ലോകം മുഴുവനും പ്രശംസിക്കുകയാണ്.  അഭിനന്ദിച്ചവരിൽ ലോകാരോഗ്യ സംഘടനയും (WHO) ഉണ്ട്.  


ധാരാവിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് നാല് 'T'കൾ ആണെന്നാണ് അധികൃതർ പറയുന്നത്.  അതായത് Tracing, Tracking, Testing and Treating. രോഗികളെ അന്വേഷിച്ച്, കണ്ടെത്തി, പരിശോധന നടത്തിയ ശേഷം ചികിത്സ നൽകുന്ന ഈ രീതിയാണ് ധാരാവിയെ രക്ഷിച്ചത്.  സ്വകാര്യ ക്ലിനിക്കുകളും, ഡോക്ടർമാരും ഈ കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കാളികളായി  എന്നും അധികൃതർ വ്യക്തമാക്കി.