ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കണമെന്ന് നിർദേശം. ഡൽഹിയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ സമിതിയാണ് നിർദേശം നൽകിയത്. അടിയന്തര ആവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും. ഇതുവരെ പകുതി തൊഴിലാളികൾക്ക് ഓഫീസിലും ബാക്കി പകുതി പേർക്ക് വീട്ടിലുമാണ് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റെസ്റ്ററൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. ഇനി ടേക്ക്എവേയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും 1.5 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,68,063 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.


ചൊവ്വാഴ്ച രാവിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 8,21,446 ആയി ഉയർന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 277 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,84,213 ആയി ഉയർന്നു.


തിങ്കളാഴ്ച 1,79,723 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെ്യതത്. ഞായറാഴ്ച 1,59,632 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,90,611 ആയി ഉയർന്നിരുന്നു. നിലവിലെ കോവിഡ് വ്യാപനത്തിൽ സജീവ കേസുകളിൽ അഞ്ച് മുതൽ 10 ശതമാനം വരെ ആശുപത്രി പ്രവേശനം ആവശ്യമാകുന്നുണ്ടെന്നും എന്നാൽ നിലവിൽ സ്ഥിതി ​ഗുരുതരമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.