Imphal: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരില്‍ എത്തിയ പ്രതിപക്ഷ സംഘം  സംസ്ഥാനത്തെ കലാപ ബാധിത പ്രദേശങ്ങളും അഭയാര്‍ഥി ക്യാമ്പുകളും സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഏറെ ഭീതിയിലാണ് എന്നും സംസാരിക്കാന്‍ പോലും അവര്‍ക്ക് ധൈര്യമില്ല എന്നും  കോണ്‍ഗ്രസ്‌ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manipur Violence: മണിപ്പൂര്‍ കലാപത്തിനിടെ 'അനധികൃത' മ്യാൻമർ കുടിയേറ്റക്കാർക്കെതിരെ നിര്‍ണ്ണായക നടപടിയുമായി കേന്ദ്രം 
 
മണിപ്പൂരില്‍ അക്രമത്തിനിരയായവരെ സന്ദര്‍ശിച്ച പ്രതിപക്ഷം, സംസ്ഥാനത്തെ നിലവിലെ സാഹചര്യം എങ്ങനെയാണ് എന്ന് മാധ്യമങ്ങളോട് വിവരിയ്ക്കുകയുണ്ടായി. സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ഞായറാഴ്ച ഗവര്‍ണര്‍ അനുസൂയ ഉയ്കെയെ സന്ദര്‍ശിച്ച സംഘം മണിപ്പൂരിലെ ശരിയായ വിവരങ്ങൾ പ്രധാനമന്ത്രിയേയും  ആഭ്യന്തര മന്ത്രിയേയും അറിയിയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. ഗവര്‍ണറെ സന്ദര്‍ശിച്ച സംഘം സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. 21 എംപിമാരും ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചതായി കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു.


Also Read:  Love Horoscope July 31 - August 6: പ്രണയത്തിൽ മുങ്ങിയ യാത്ര, പങ്കാളിയ്ക്കൊപ്പം നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ?
  
സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഏറെ ദുഖവും വേദനയും നല്‍കുന്നതായി ഗവര്‍ണര്‍ പറഞ്ഞതായി സംഘം വ്യക്തമാക്കി. ഈ രണ്ടു ദിവസത്തെ സന്ദർശനത്തിൽ സംഘം കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളോട് അവര്‍ യോജിച്ചു. എല്ലാ സമുദായ നേതാക്കളുമായി ചർച്ച നടത്തി പരിഹാരം കാണണമെന്നും അവര്‍ നിർദ്ദേശിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് സർവകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയച്ച് ചർച്ച നടത്തണമെന്നും അവര്‍ നിർദ്ദേശിച്ചതായി കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു.


മണിപ്പൂര്‍ അവഗണന നേരിടുകയാണ്, കലാപം ആരംഭിച്ച സമയത്ത് തന്നെ അത് ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല, സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പ്രശ്നങ്ങള്‍ അവഗണിച്ചതോടെ സ്ഥിതിഗതികൾ കൂടുതല്‍ വഷളായി, സംസ്ഥാനത്ത് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം. ഐക്യവും നീതിയും നിലനിർത്താൻ ഇത് ആവശ്യമാണ് മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ സഖ്യമായ INDIA യുടെ പ്രതിനിധി സംഘാംഗവും ലോക്സഭയിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവുമായ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
 
സംഘം തങ്ങള്‍ സന്ദര്‍ശിച്ച ക്യാമ്പുകളെക്കുറിച്ചും വിവരം നല്‍കി.  ഒരു ഹാളിൽ 400-500 പേർ താമസിക്കുന്നുണ്ടെന്ന് കോൺഗ്രസ് എംപി ഫൂലോദേവി നേതം പറഞ്ഞു. സംസ്ഥാന സർക്കാർ അവർക്ക് പരിപ്പും അരിയും മാത്രമാണ് നൽകുന്നത്, കുട്ടികൾക്ക് ദിവസം മുഴുവൻ കഴിക്കാൻ മറ്റൊന്നും ലഭിക്കുന്നില്ല. ടോയ്‌ലറ്റും കുളിമുറി സൗകര്യവുമില്ല. ക്യാമ്പുകളിൽ ആളുകൾ താമസിക്കുന്ന അവസ്ഥ വളരെ ഹൃദയഭേദകമാണ്. ഇവരുടെ കാര്യത്തില്‍ പരിഗണന വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.  


ആരാണ് മണിപ്പൂരിലെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി? സംസ്ഥാന സർക്കാരും കേന്ദ്രവും മറ്റൊരാൾക്ക് നേരെ വിരൽ ചൂണ്ടുന്നുണ്ടെങ്കിലും അവർ തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. എന്തുകൊണ്ടാണ് മണിപ്പൂരിൽ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, വനിതാ ശിശു വികസന മന്ത്രി എന്നിവര്‍ എത്താത്തത്?  ഉദ്ഘാടനം ചെയ്യാനും രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനും മാത്രമാണോ പ്രധാനമന്ത്രി അധികാരത്തിൽ വന്നത്? സംഘം ചോദിയ്ക്കുന്നു. 


മണിപ്പൂരിലെ സ്ഥിതിഗതികൾ ഏറെ വേദനാജനകമാണ് എന്നും സംസ്ഥാനത്തെ ശരിയായ സാഹചര്യം  പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അറിയിക്കാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിഎംസി എംപി സുസ്മിത ദേവ് പറഞ്ഞു.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.