ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ (Mullaperiyar dam) തമിഴ്നാട് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം ഒഴുക്കിവിടാൻ അനുവദിച്ചതിനെതിരെയാണ് എഐഎഡിഎംകെ (AIADMK) വിമർശനവുമായി രം​ഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡാമിൽ നിന്ന് ജലം ഒഴുക്കിവിടാൻ അനുവദിച്ചതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തി. 


ALSO READ: Mullaperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞു; ഏഴ് ഷട്ടറുകൾ അടച്ചു


കേരളത്തിന് മുന്നിൽ തമിഴ്നാടിൻ്റെ അധികാരങ്ങൾ ഡിഎംകെ സർക്കാർ അടിയറവ് വയ്ക്കുകയാണ് പനീർസെൽവം പറഞ്ഞു. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. തമിഴ്നാട്ടിലെ കർഷകരെ സ്റ്റാലിൻ മറക്കുകയാണ്.  കേരളവുമായി ഡിഎംകെ സർക്കാർ ഒത്തുകളിക്കുകയാണെന്നും പനീർസെൽവം ആരോപിച്ചു. 


മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാരിനെതിരെ പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്. മുല്ലപ്പെരിയാർ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ പ്രതിഷേധത്തിന് എഐഎഡിഎംകെ ആഹ്വാനം ചെയ്തിട്ടുണ്ട്.


ALSO READ: Mullaperiyar Dam : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി, ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി


അതേസമയം, അതേസമയം, മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ പറ‍ഞ്ഞു. മുല്ലപ്പെരിയാർ ഡാം സന്ദർശിച്ചതിന് ശേഷം തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തമിഴ്നാട് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.


ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി ആവശ്യമുണ്ടെന്ന് ദുരൈമുരുകൻ അറിയിച്ചു. ബേബി ഡാമിന് സമീപത്ത് നിൽക്കുന്ന മൂന്ന് മരങ്ങൾ മുറിച്ച് മാറ്റണം. ഇതിന് കേരളത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ കേരളത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പുമായി സംസാരിക്കണമെന്നാണ് മറുപടി നൽകിയത്. ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടായാൽ ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.