കുറച്ച് നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഇത്തരം ചിത്രങ്ങളെല്ലാം തന്നെ മനുഷ്യരെ കുറച്ച് കുഴക്കുന്നതാണ്. ഇത്തരം ചിത്രങ്ങളിൽ പതിയിരിക്കുന്ന മൃഗങ്ങളെയും വസ്തുക്കളെയും മറ്റും കണ്ടെത്താൻ  പലപ്പോഴും അതീവ ബുദ്ധിശാലികൾക്ക് പോലും കഴിയാറില്ല. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോയെന്ന് നിങ്ങൾ തന്നെ ശ്രമിച്ച് നോക്കു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്ന ഈ ചിത്രം ഒരാളുടെ ഏകാഗ്രതയെയും, കാഴ്ച ശക്തിയെയും ഒരു പോലെ പരീക്ഷിക്കുന്ന ഒന്നാണ്. ഒരു മുളങ്കാട്ടിലെ ഇലകളുടെ ചിത്രമാണിത്. എന്നാൽ ആ ഇലകൾക്കിടയിലായി ഉഗ്ര വിഷമുള്ള ഒരു പാമ്പും ഒളിച്ചിരിപ്പുണ്ട്. ഒറ്റനോട്ടത്തിലൊന്നും അതിലൊരു പാമ്പുണ്ടെന്ന് ആർക്കും മനസിലാവില്ല. ഏറെ നേരത്തെ നിരീക്ഷത്തിന് ശേഷമാണ് സാമൂഹിക മാധ്യമങ്ങളിൽ കുറച്ച് പേരെങ്കിലും ചിത്രത്തിലെ പാമ്പിനെ കണ്ടെത്തിയത്.


ALSO READ: Viral Video: ട്രെഡ്മില്ലിൽ ഇങ്ങനെയും ചെയ്യാമോ? വ്യത്യസ്തമായൊരു ട്രെഡ്മിൽ ഫിറ്റ്നെസ്


 ഈ പാമ്പിനെ കണ്ടെത്തുകയെന്നത് ചില്ലറ കാര്യമൊന്നുമല്ല. ചിലർക്ക് മാത്രമാൻ അതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. അതിനായി ഒരു ചെറിയ സൂചന തരാം. ചിത്രത്തിൻറെ നടുക്ക് ഭാഗത്തായി ശ്രദ്ധ പതിപ്പിക്കുക. അവിടെ ചെറിയൊരു കറുപ്പ് കാണാം. ആ ഭാഗത്തായി ശ്രദ്ധിച്ച് നോക്കിയാൽ നിങ്ങൾക്ക് പാമ്പിനെ കണ്ടെത്താൻ കഴിയും. ഇലകളുടെ നിറവും പാമ്പിൻറെ നിറവും ഒന്നായതിനാലാണ് നിങ്ങൾക്ക് ഈ പാമ്പിനെ കണ്ടെത്താൻ കഴിയാത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.