Lucknow : പോക്സോ നിയമപ്രകാരം (POCSO Case) കുട്ടികളെ ഓറൽ സെക്സിന് (Oral Sex) വിധേയരാക്കുന്നത് കടുത്ത ലൈംഗിക കുറ്റമല്ലെന്ന വിവാദ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി (Allahabad High Court). യുപിയിൽ പത്തു വയസുകരാനെ സമാനമായ രീതിയിൽ പീഡിപ്പിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കീഴ്കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ച കേസിൽ ഹൈക്കോടതി ഇക്കാര്യം പരാമർശിച്ച്ഏഴ് വർഷമായി ചുരുക്കി. കീഴ്കോടതി വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിക്കവെ ജസ്റ്റിസ് അനിൽ കുമാർ ഓജയാണ് വിവാദമായ പരാമർശം നടത്തിയിരിക്കുന്നത്. 


ALSO READ : Skin-to-Skin Judgement: ബോംബെ ഹൈക്കോടതിയുടെ വിവാദമായ വിധി സുപ്രീംകോടതി റദ്ദാക്കി


പോക്സോ നിയമപ്രകാരം ലൈംഗിക ബന്ധം നടത്തിയാൽ മാത്രമാണ് കടുത്ത പീഡിനമായി കരുതാൻ സാധിക്കു എന്ന് കോടതി പറഞ്ഞു. പ്രതി ഇരയുടെ വായിലാണ് ലൈംഗിക അവയവം വെച്ചത് അതിനാൽ ഇത് കടുത്ത ലൈംഗിക പീഡിനമായി എടുക്കാൻ സാധിക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. 


2016ൽ നടന്ന സംവഭത്തിന് 2018ലാണ് യുപിയിലെ ഝാൻസി കോടതി പ്രതിയെ പോക്സോ നിയമപ്രകാരം 10 വർഷത്തേക്ക് ശിക്ഷ വിധിച്ചത്. ഝാൻസി സ്വദേശിയായ പ്രതി പത്ത് വയസുകാരൻ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി സമീപത്ത് ആരുവരാത്ത ക്ഷേത്രത്തിന്റെ സമീപവെച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. 


ALSO READ : Supreme Court | ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി


കുട്ടിയുടെ പിതാവ് നൽകിയ പരാതി പ്രകാരം പൊലീസ് പ്രതിക്കെതിരെ പ്രകൃതി വിരുദ്ധ പീഢനത്തിനും പോക്സോ നിയമം ചുമത്തി ചാർജ്ഷീറ്റ് തയ്യറാക്കുകയും ചെയ്തു. എന്നാൽ പൊലീസ് കടുത്ത ലൈംഗിക പീഡനത്തിനല്ലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത് . ഹൈക്കോടതിയുടെ സമാനമായ രീതിയിലുള്ള പോക്സോ നിയമപ്രകാരമാണ് കേസ് ഫയൽ ചെയ്തത്.


ALSO READ : POCSO Case: പ്രതി ഇരയെ വിവാഹം ചെയ്താലും ക്രിമിനല്‍ കേസ് റദ്ദാവില്ല: ഹൈക്കോടതി


എന്നാൽ ഝാൻസിയിലെ അഡീഷ്ണൽ സെക്ഷൻസ് കോടതി പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കഠിന പീഡനത്തിനുള്ള ശിക്ഷ വിധിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക