Oscar Fernandes death: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് (Oscar Fernandes) അന്തരിച്ചു. 80 വയസായിരുന്നു.
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് (Oscar Fernandes) അന്തരിച്ചു. 80 വയസായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു Oscar Fernandes. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഏകദേശം രണ്ടു മാസം മുന്‍പ് അത്താവറിലെ ഫ്ലാറ്റില്‍ വച്ച് വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹം വീണത്. വീഴ്ചയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍, വൈകിട്ട് പതിവ് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. വൃക്ക തകരാര്‍ ഉള്‍പ്പെടെ വിവിധ ശാരീരിക-ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് (Congress) അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: Uttar Pradesh Assembly Election 2022: യോഗിയെ നേരിടാന്‍ പ്രിയങ്ക..!! തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്ന് കോണ്‍ഗ്രസ്
2004 മുതല്‍ 2009 വരെ പ്രവാസികാര്യം, കായിക യുവജനക്ഷേമം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
1980ല്‍ ഉഡുപ്പിയില്‍നിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ഉഡുപ്പിയെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...