ഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. പൗരത്വം ഉപേക്ഷിച്ച് കുടിയേറുന്ന 103 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടത് അമേരിക്ക ആണ്. കഴിഞ്ഞ വർഷം മാത്രം 1.63 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കാണിത്. ഇതിൽതന്നെ 78,000 പേർ അമേരിക്കൻ പൗരത്വമാണ് സ്വീകരിച്ചത്. 2020ൽ കുടിയേറുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷം വീണ്ടും ഉയർന്നു. 2019ൽ 61,683 പേരും, 2020ൽ 30,828 പേരും ആണ് അമേരിക്കൻ പൗരത്വം സ്വീകരിച്ചത്. അമേരിക്ക കഴിഞ്ഞാൽ പിന്നെ ഇന്ത്യക്കാർക്ക് ഇഷ്ടം കാനഡയാണ്. മറ്റ് രാജ്യങ്ങളിലെ കണക്ക് ഇങ്ങനെയാണ്-

 

രാജ്യം, വർഷം, കുടിയേറിയവരുടെ എണ്ണം എന്നീ ക്രമത്തിൽ

 

അമേരിക്ക-61,683 (2019), 30,828 (2020), 78,284 (2021)

 

കാനഡ- 25,381(2019),17,093 (2020) 21,597(2021)

 

ഓസ്ട്രേലിയ- 21,340 (2019),13,518 (2020), 23,533 (2021)

 

യുകെ- 14,309 (2019), 6,489 (2020) 14,637 (2021)

 

ഇറ്റലി-3,833 (2019), 2,312 (2020) 5,986 (2021)

 

ന്യുസീലന്റ് -4123,(2019) 2116,(2020) 2643,(2021)

 

ജർമിനി- 2157 (2019), 2152,(2020) 2381 (2021)

 

2019ൽ 1.44 ലക്ഷം  പേരും 2020ൽ 85,256 പേരും 2021ൽ 1.6 ലക്ഷം പേരുമാണ് പൗരത്വം ഉപേക്ഷിച്ചത്.  കോവിഡ് ബാധിച്ചതിനാലാണ് 2020ൽ കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞത് എന്നാണ് വിലയിരുത്തൽ.  ഇന്ത്യവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.  സിംഗപ്പൂരിലേക്കും സ്വീഡനിലേക്കും പോകുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

 

ബഹ്റിനും ഇന്ത്യക്കാ‌ർക്ക് ഇഷ്ട ഇടമാണ്. കഴിഞ്ഞ വർഷം ഓരോരുത്തർ വീതം ഇറാൻ, ഇറാഖ്, ബുർക്കിനഫാസോ പൗരത്വങ്ങൾ സ്വീകരിച്ചു. 1,400 പേർ ചൈനീസ് പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. 48 ഇന്ത്യക്കാർ പാകിസ്താൻ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. 2021ൽ 1,773 വിദേശികൾ ഇന്ത്യൻ പൗരത്വവും എടുത്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.