Bhuvaneshwar: കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലും  വീശിയടിച്ച  Yaas Cyclone വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് കടന്നുപോയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട  യാസ് ചുഴലിക്കാറ്റിന്‍റെ പ്രഹരത്തില്‍  മൂന്നു ലക്ഷം വീടുകൾ പൂർണമായി തകർന്നു.  ഒരു കോടിയിലേറെ പേരെ ദുരന്തം നേരിട്ട് ബാധിച്ചു. 


എന്നാല്‍, പ്രകൃതി ദുരന്തത്തിനിടെയിലും   കൗതുകമുണർത്തുന്ന ഒരു വാര്‍ത്തയാണ്   ഒഡിഷ അധികൃതർ പുറത്തുവിട്ടത്.  ചുഴലിക്കാറ്റ് ഏറ്റവുമധികം ഭീതി പടര്‍ത്തിയ ദിവസം  സംസ്ഥാനത്ത്  ജനിച്ചത്‌  300 കുഞ്ഞുങ്ങളാണ് ...!! യാസ്  ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയായിരുന്നു കൂടുതൽ പ്രസവവും നടന്നത്. എന്നാല്‍, അതിലും  കൗതുകമുണർത്തുന്ന  മറ്റൊരു വസ്തുത  ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുഞ്ഞിന്  'യാസ് '  (Yaas) എന്നു തന്നെ പേരു നൽകിയിരിക്കുകയാണ് എന്നതാണ്.  


 കുഞ്ഞിനിടേണ്ട പേരിനെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം തന്നെ മനസിൽ വന്നത് ചുഴലിക്കാറ്റിന്‍റെ  പേരായിരുന്നുവെന്ന് ബലാശോറിലെ സോണാലി മൈതി പറയുന്നു. ചുഴലിക്കാറ്റും കുഞ്ഞിന്‍റെ  ജനനവും   ഒരേസമയമായതിനാൽ ഇതിലും നല്ല പേര്  എവിടെനിന്നു ലഭിക്കാനാണെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇങ്ങനെയൊരു പേരിട്ടതുകൊണ്ട് മകളുടെ ജന്മദിനം എല്ലാവരും ഓർത്തുവയ്ക്കുമെന്നായിരുന്നു  മറ്റൊരു അമ്മയുടെ അഭിപ്രായം.


Also Read: Cyclone Yaas: ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്‌ടം; ചിത്രങ്ങൾ കാണാം


ഒഡിഷ സർക്കാർ വൃത്തങ്ങൾ നല്‍കുന്ന കണക്കനുസരിച്ച്  യാസ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയവരിൽ 6,500  ഗർഭിണികളുണ്ടായിരുന്നു.  ഇവരില്‍   തിയതി അടുത്തവരെയെല്ലാം 'മാ ഗൃഹ' എന്ന പേരിലുള്ള പ്രസവകേന്ദ്രങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ഇവിടെവച്ചാണ് ഭൂരിഭാഗം പേരുടെയും പ്രസവം നടന്നത്. 


ഒമാനാണ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട   ചുഴലിക്കാറ്റിന്  "യാസ്" എന്ന പേരിട്ടത്.  പേർഷ്യൻ ഭാഷയിൽനിന്നാണ് ഈ വാക്കിന്‍റെ  ഉത്ഭവം.  മുല്ലപ്പൂ എന്നാണ് ഈ വാക്കിന്‍റെ അർത്ഥം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.