New Delhi:പഴയ ചരിത്രത്തിൽ  മാറ്റം വരുന്നത് പുതിയ ചരിത്രം പിറക്കുമ്പോഴാണ്. അത് കാല ഗണനകൾക്കിടയിൽ സംഭവിച്ചു കൊണ്ടേയിരിക്കും. അതിപ്പോൾ ബുദ്ധ ദേവ് ഭട്ടാചാര്യ മാത്രമല്ല  1962-ൽ മദർ തെരേസ പദ്മശ്രീ നിരസിച്ചപ്പോഴും ടാഗോർ നോബേൽ പ്രൈസ് നിരസിച്ചപ്പോഴും  അതങ്ങിനെ തന്നെയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാളി നാടക നടനായിരുന്ന ശിശിർ കുമാർ ഭാധുരിയായിരുന്നു 1959-ൽ ആദ്യമായി പത്മഭൂഷൺ വേണ്ടെന്ന് വെച്ചത്. പിന്നീട് സോഷ്യോളജിസ്റ്റായിരുന്ന ജി.എസ് ഗുര്യേയും പത്മഭൂഷൺ വേണ്ടെന്ന് വെച്ചു. തൻറെ സംഭാവനകൾക്ക് പത്മ വിഭൂഷൺ തന്നെ വേണമെന്നായിരുന്നു ഗുര്യേയുടെ നിലപാട്. മാധ്യമ പ്രവർത്തകൻ നിഖിൽ ചക്രവർത്തി 1990-ൽ അവാർഡ് നിരസിച്ചത്  മാധ്യമ പ്രവർത്തകൻ അവരുടെ മാധ്യമ സ്ഥാപനങ്ങളുടെ പേരിലല്ല അറിയപ്പെടേണ്ടത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു.



1992 ൽ പത്മശ്രീ പുര‍സ്കാരവും 2005 ൽ പത്മഭൂഷൺ പുരസ്കാരവും ചരിത്രകാരി റോമില ഥാപ്പർ നിരാകരിച്ചു. ഒരു സർക്കാർ പുര‍സ്കാരവും സ്വീകരിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. തൻറെ അഞ്ചര ദശാബ്ദത്തെ സംഗീത ജീവിതത്തിൽ വൈകി വന്ന  പുരസ്കാരം എന്ന് ചൂണ്ടിക്കാട്ടി എസ്.ജാനകിയും പദ്മപുരസ്കാരം നിരസിച്ചവരിൽ പ്രധാനിയാണ്.


മാധ്യമ പ്രവർത്തകനും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുമായ കെ.സുബ്രഹ്മണ്യം, വ്യവസായി കേശുബ് മഹീന്ദ്ര,ആർ.എസ്.എസ് നേതാവ് ദത്തോപത്ത് തെങ്ങാടി, രാജസ്ഥാൻ വ്യവസായ മന്ത്രി സിദ്ധാർഥ് തെങ്കാടി എന്നിവരും പദ്മഭൂഷൺ നിരസിച്ചവരാണ്.


ചെറിയ പുരസ്കാരമോ പത്മഭൂഷൺ?


1954 ജനുവരി 2-ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി കൂടിയാണിത്. കവി വള്ളത്തോൾ നാരായണമേനോൻ,മന്നത്ത്‌ പത്മനാഭൻ,കെ.പി. കേശവമേനോൻ, നടൻ പ്രേംനസീർ, ഗായകൻ കെ. ജെ. യേശുദാസ് തുടങ്ങിയവരൊക്കെയും പദ്മഭൂഷൺ നേടിയ പ്രമുഖ  മലയാളികളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.