രു കയ്യില്‍ അപകടത്തില്‍പ്പെട്ട കോഴി കുഞ്ഞിനെയും മറുകയ്യില്‍ പത്ത് രൂപയുമായി ആശുപത്രിയില്‍ വന്ന ആറു വയസുകാരന്‍റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിനു സമീപത്തു കൂടി പോകുകയായിരുന്ന ഡെറെക്കിന്‍റെ സൈക്കിള്‍ അറിയാതെ അയല്‍വാസിയുടെ കോഴിക്കുഞ്ഞിനെ ഇടിക്കുകയായിരുന്നു. 


കോഴിക്കുഞ്ഞിന് പരിക്കേറ്റെന്നു മനസിലാക്കിയ ഡെറെക് അതിനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. 


ഇപ്പോഴിതാ, മലയാളിയായ ഒരു ചിത്രകാരന്‍ വരച്ച ഡെറെക്കിന്‍റെ ഛായാചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 



കോഴിക്കുഞ്ഞിനെ പിടിച്ച് ഒരു ഗ്ലോബിന്‍റെ മുകളില്‍ നില്‍ക്കുന്ന ഡെറെക്കിന്‍റെ ചിത്രം വരച്ചത് മലയാളിയായ സുനില്‍ പൂക്കോടാണ്.


നീ വലിയവനാടാ... ഡെർക്കാ എന്ന അടിക്കുറിപ്പോടെയാണ് സുനില്‍ കുട്ടിയുടെ ചിത്രം പങ്കു വച്ചിരിക്കുന്നത്.