ന്യൂയോര്‍ക്ക്: തീവ്രവാദത്തെ ദേശീയ നയമായി ഉപയോഗിക്കുകയാണ്  പാക്കിസ്ഥാനെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. തീവ്രവാദത്തിനെതിരേ പാക്കിസ്ഥാന്‍റെ നിലപാട് വ്യാജമാണെന്നും അക്ബറുദ്ദീന്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് യുഎന്നില്‍ നടന്ന ചര്‍ച്ചയിലാണ് അക്ബറുദീന്‍റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനകള്‍ക്കും, നേതാക്കള്‍ക്കും പാക്കിസ്ഥാന്‍ സുരക്ഷിതതാവളം ഒരുക്കി കൊടുക്കുകയാണെന്നും സയ്യദ് അക്ക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ വാനിയുടെ കൊലപാതകത്തെ അപലപിച്ച പാക്കിസ്ഥാന്‍ നിലപാടിലുള്ള പ്രതിഷേധം ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കും.


ഇന്ത്യ ജനാധിപത്യം, മനുഷ്യാവകാശം, രാജ്യാന്തര നിയമങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന രാജ്യമാണ്. എല്ലാ മേഖലകളിലെയും മുനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് അക്ബറുദ്ദീൻ വ്യക്തമാക്കി.  


ഇതിനിടെ കശ്മീരില്‍ അമിതസൈനിക വിന്യാസം നടത്തി മനുഷ്യാവകാശം ധ്വംസിക്കുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ യൂറോപ്യന്‍ യൂണിയനും, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനും പരാതി നല്‍കി.