ന്യൂയോർക്ക്: ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ ഭീകരവാദത്തെ നയതന്ത്ര ആയുധമായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എസ്. ശ്രീനിവാസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാൻ ഈ കാര്യം അംഗീകരിക്കേണ്ട സമയമായിരിക്കുന്നുവെന്നും ഇന്ത്യ ഓർമ്മപ്പെടുത്തി. 


സമാധാനത്തിന്റെ സംസ്കാരം എന്ന വിഷയത്തിൽ നടന്ന പൊതുചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്. ശ്രീനിവാസ്. 


സമാധാനസംസ്കാരത്തിന് വിശാല അർത്ഥമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കേണ്ടത്, പരസ്പര ബഹുമാനത്തിലൂടെയും  അതിർത്തികളിൽ ഇടപെടാതെയുള്ള നയങ്ങളിലൂടെയുമാണ്. എന്നാൽ പാകിസ്ഥാൻ ഭീകരവാദികൾക്ക് സുരക്ഷിത അഭയകേന്ദ്രമൊരുക്കുന്നുവെന്നും ഭീകരവാദത്തെ നയതന്ത്ര ആയുധമായി ഉപയോഗിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. 


സമ്പന്നമായ പൈതൃകത്തെ കുറിച്ച് ഇന്ത്യയ്ക്ക് ബോധ്യമുണ്ടെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ആവർത്തിച്ച ശ്രീനിവാസ് സമാധാന സംസ്കാരം പുലർത്തുന്നതിൽ രാജ്യം ബദ്ധശ്രദ്ധമാണെന്നും വ്യക്തമാക്കി.