ലക്നൌ: 150 പേരുടെ മരണത്തിനിടയാക്കിയ കാന്‍പൂര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ പാക്ക് ചാര സംഘടനയായ ഐ.എസ്.ഐയാണെന്ന് സംശയിക്കുന്നതായി ബീഹാര്‍ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയത്തെത്തുടര്‍ന്ന് പിടിയിലായവരില്‍ ചിലരും പാകിസ്താൻെറ പങ്കിനെക്കുറിച്ച് സൂചന നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. റെയിൽ പാളത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച പ്രഷർകുക്കർ വെക്കുകയാണുണ്ടായതെന്ന് അറസ്റ്റിലായ മൂന്നുപേരിൽ ഒരാള്‍ പറഞ്ഞതായി ഭീകരവിരുദ്ധ സ്ക്വാഡിലെ അംഗം അറിയിച്ചു. 


ബോംബ് സ്ഥാപിക്കാന്‍ ഐഎസ്‌ഐ പണം നല്‍കിയെന്നും നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും പിടിയിലായ മോട്ടി പാസ്വാന്‍ എന്നയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഭീകരവിരുദ്ധ സ്ക്വാഡിലെ അംഗം പറഞ്ഞു. 


നവംബര്‍ ഇരുപതിനു കാണ്‍പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്‌റായനില്‍ വെച്ച് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 140 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 


എന്നാല്‍ ആക്രമണത്തന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് ഇപ്പോഴും റെയില്‍വേ പറയുന്നത്.