New Delhi: Aadhar PAN ലിങ്ക്  ചെയ്യുന്നതിനായി  കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന സമയ പരിധി  അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേയുള്ളൂ ... 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന   സമയ പരിധി അനുസരിച്ച്  മാര്‍ച്ച് 31  ആണ് ഇതിനുള്ള അവസാന ദിവസം.  


ആധാര്‍ - പാന്‍  ലിങ്ക് (Aadhar - PAN Link)  ചെയ്യുന്നതിനുള്ള സമയ പരിധി സര്‍ക്കാര്‍ ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ പലതവണ ദീര്‍ഘിപ്പിച്ചിരുന്നു.   എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനവുമായി മുന്നോട്ടു വന്നിരിയ്ക്കുകയാണ് .


മാര്‍ച്ച് 31 മുന്‍പായി  ആധാര്‍ - പാന്‍  ലിങ്ക്  ചെയ്യാത്തവരില്‍ നിന്നും   ലേറ്റ് ഫീ  (Late Fee) ഈടാക്കാനാണ്  സര്‍ക്കാര്‍ തീരുമാനം. 2021 മാര്‍ച്ച് 23ന് ലോക് സഭ പാസാക്കിയ സാമ്പത്തിക ബില്ലില്‍  ഇത് സംബന്ധിച്ച ഭേദഗതിയും ഉള്‍പ്പെടുത്തിയിരുന്നു.


234H എന്ന പുതിയ ഭേദഗതിയാണ് ലോക്സഭയിലെ സാമ്പത്തിക ബില്ലില്‍ പാസാക്കിയിരിക്കുന്നത്. 2021 മാര്‍ച്ച് 31ന് മുന്‍പ്   പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍  1,000 രൂപ പിഴ അടയ്‌ക്കേണ്ടതുണ്ട്. PAN പ്രവര്‍ത്തന യോഗ്യമല്ലാത്തതിനാല്‍ അതുകൊണ്ടുണ്ടാകുന്ന ചിലവുകള്‍ക്ക് പുറമേയാണ് ഈ തുകയെന്നും ബില്ലില്‍ നിഷ്ക്കര്‍ഷിക്കുന്നു. 


Also read: Aadhar card അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി 100 രൂപ ഫീസ്...!!


139AA വകുപ്പ് പ്രകാരം  ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍  ചേര്‍ക്കേണ്ടതാണ്. പാന്‍ കാര്‍ഡിനായി അപേക്ഷിച്ച സമയത്ത്   ആധാര്‍ നമ്പര്‍ നല്‍കാത്തരാണ്  2021 മാര്‍ടച്ച് 31നകം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.