Panauti Jibe At PM Modi: പ്രധാനമന്ത്രി മോദിയെ പരിഹസിച്ചതിന് രാഹുൽ ഗാന്ധിക്ക് നോട്ടീസ്
Panauti Jibe At PM Modi: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നെന്നും പിന്നീട് ‘പനൗതി’എത്തിയതോടെയാണ് കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയത് എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം
New Delhi: പ്രധാനമന്ത്രിക്കെതിരായ ദുഃശകുന (പനൗതി) പരാമര്‍ശത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. നവംബര്‍ 25 മുന്‍പ് ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിയ്ക്കുകയാണ്.
Also Read: Mars Transit 2023: 22 മാസങ്ങൾക്ക് ശേഷം, ചൊവ്വ സ്വന്തം രാശിയിൽ, ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍!!
രാജസ്ഥാനിലെ ബാർമറിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ ആരുടേയും പ്രത്യേകം പേരെടുത്ത് പറയാതെ രാഹുൽ ഗാന്ധി ‘പനൗതി’, എന്ന വാക്ക് ഉപയോഗിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് ഫൈനല്‍ പരാജയവുമായി കൂട്ടിച്ചേര്‍ത്തായിരുന്നു പരോക്ഷമായി മോദിക്കെതിരായ രാഹുലിന്‍റെ ഒളിയമ്പ്.
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നെന്നും പിന്നീട് ‘പനൗതി’എത്തിയതോടെയാണ് കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയത് എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. അഹമ്മദാബാദില്‍ തന്‍റെ പേരിലുള്ള സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കാണാന്‍ മോദി എത്തിയത് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ പരിഹാസം. ചിലര്‍ സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യന്‍ ടീമിന് തിളങ്ങാന്‍ സാധിച്ചില്ല എന്നായിരുന്നു രാഹുല്‍ സൂചിപ്പിച്ചത്.
കൂടാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന നെയ്ത്തുകാരുടെ ഗ്രാന്‍ഡ് വിഹിതം സംബന്ധിച്ചും മോദിക്കെതിരേ രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. സാധാരണക്കാരുടെ പണം തട്ടുന്ന പോക്കറ്റടിക്കാരോടാണ് മോദിയെ രാഹുല്‍ ഉപമിച്ചത്.
"പോക്കറ്റടിക്കാരൻ ഒരിക്കലും ഒറ്റയ്ക്ക് വരുന്നില്ല, മൂന്ന് പേരുണ്ട്, ഒരാൾ മുന്നിൽ നിന്ന് വരുന്നു, ഒരാൾ പിന്നിൽ നിന്ന് വരുന്നു, ഒരാൾ ദൂരെ നിന്ന് കാണുന്നു, നിങ്ങളുടെ ശ്രദ്ധ തിരിക്കലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോലി. മോദി ടെലിവിഷനില്‍ നിങ്ങളുടെ മുന്നില്‍ക്കൂടി വന്ന് നോട്ട് നിരോധനത്തെയും വര്‍ഗീയതയെയും കുറിച്ച് സംസാരിച്ച് നിങ്ങളുടെ ശ്രദ്ധതിരിക്കും. അതേസമയം ആദാനി പിന്നിലൂടെ വന്ന് നിങ്ങളുടെ പണം അപഹരിക്കും'', ഭരത്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു,
അമിത് ഷാ മൂന്നാമത്തെ വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ ചുമതല മേൽനോട്ടം വഹിക്കലാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആരും അറിയരുതെന്ന് അദ്ദേഹം ഉറപ്പാക്കുന്നു," രാഹുല്‍ കൂട്ടിച്ചേർത്തു
ഇതിനെതിരേയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ കേവലം വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി നടത്തിയ പരാമര്‍ശങ്ങളാണതെന്നും ബിജെപി പരാതിയില്‍ ആരോപിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കൂനാറിന്‍റെ മരണത്തെത്തുടർന്ന് കരൺപൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ 200 നിയമസഭാ സീറ്റുകളിൽ 199 എണ്ണത്തിലും നവംബർ 25 ന് മത്സരിക്കും. 2018ൽ കോൺഗ്രസ് 99 സീറ്റുകൾ നേടിയപ്പോൾ ബിജെപി 73 സീറ്റുകൾ നേടി. ബിഎസ്പി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപി നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ഇരു മുന്നണികളും വാശിയോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. രാജസ്ഥാനിൽ നവംബർ 25 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.