Mumbai: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവതി!! ബുധനാഴ്ച ഒരു വനിതാ യാത്രക്കാരി തന്‍റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Career horoscope June 2023: ജൂണ്‍ മാസം കരിയറിന്‍റെ കാര്യത്തിൽ എങ്ങനെ? ഈ 6 രാശിക്കാർക്ക് വന്‍ നേട്ടം!!
 


സംഭവം ഇങ്ങനെയാണ്, മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന യുവതിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗിന്‍റെ ഭാരം നോക്കിയശേഷം യുവതിയോട് അധിക ലഗേജിന് പിഴയായി പണം ആവശ്യപ്പെട്ടതോടെയാണ്‌ സംഭവത്തിന് തുടക്കം. 


Also Read:  Sun Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം, ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും!!


യുവതി രണ്ട് ബാഗുകൾ കൈവശം വച്ചിരുന്നതായും അതിനാൽ അധിക നിരക്ക് നൽകാൻ എയർപോർട്ട് ജീവനക്കാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ പണം നൽകാൻ വിസമ്മതിച്ച യുവതി എയർപോർട്ട് ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. തുടര്‍ന്നാണ് ബാഗിൽ ബോംബ് ഉണ്ടെന്ന് യുവതി ഭീഷണി മുഴക്കിയത്. ഇത് മുംബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. 


തുടർന്ന് യുവതിയുടെ ബാഗ് Central Industrial Security Force (CISF) സ്നിഫർ നായ്ക്കളുടെ സഹായത്തോടെ പരിശോധിച്ച് അവരുടെ ലഗേജിൽ ഒന്നുമില്ലെന്ന് കണ്ടെത്തി. ബാഗിൽ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയ യുവതിക്കെതിരെ സഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.


സംഭവത്തിന് ശേഷം, ഐപിസി 336, 505 (2) വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ സഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സെക്ഷൻ 505 (2) പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവന എന്നീ വകുപ്പുകള്‍ ചുമത്തി യുവതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി. കോടതി പിന്നീട് ജാമ്യം അനുവദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.