New Delhi: പാർലമെന്‍റ്  ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം (Budget Session Second Part) ഇന്ന്  മുതല്‍ (മാര്‍ച്ച്‌ 14)  മുതല്‍ ആരംഭിക്കും.  ലോക്‌സഭ നടപടികൾ രാവിലെ 11 മുതലാണ്  ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കാന്‍ നിരവധി വിഷയങ്ങളാണ്  ഇക്കുറി പ്രതിപക്ഷത്തിന്‍റെ കൈവശം ഉള്ളത്.  വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, എംപ്ലോയീസ് പ്രൊവിഡന്‍റ്   ഫണ്ടിന്‍റെ  (EPF Interst Rate) പലിശ നിരക്ക് വെട്ടിക്കുറച്ചത്,  ദ്ധത്തിൽ തകർന്ന യുക്രൈനില്‍  കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെ നിര കാര്യങ്ങളിൽ  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ ശ്രമിക്കുക.   


അതേസമയം, ബജറ്റ് നിർദ്ദേശങ്ങൾക്ക് പാർലമെന്‍റിന്‍റെ അംഗീകാരം തേടുന്നതും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിനായുള്ള പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നതും സർക്കാരിന്‍റെ പ്രധാന അജണ്ടയയിരിയ്ക്കും. കേന്ദ്ര 
 ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ജമ്മു കശ്മീരിനായുള്ള ബജറ്റ് അവതരിപ്പിക്കും.  ഉച്ചഭക്ഷണത്തിന് ശേഷമുള്ള നടപടിക്രമങ്ങളിൽ ഇത് സഭയിൽ ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 11 വരെ രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായാണ് ലോക്‌സഭയുടെയും രാജ്യസഭയുടെയും നടപടികൾ നടന്നത്. എന്നാൽ, ഇത്തവണ കോവിഡ്-19 മായി ബന്ധപ്പെട്ട സ്ഥിതി മെച്ചപ്പെട്ടതിനാൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും നടപടികൾ 11 മണി മുതൽ ഒരേസമയം നടക്കും.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.