ന്യൂഡല്‍ഹി: പാര്‍ലമെന്‍റിനുള്ളിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്.  സഭയ്ക്കുള്ളിൽ കളര്‍ സ്പ്രേ പ്രയോഗിച്ച രണ്ട് പേർ പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ചത് ബിജെപി എംപിയുടെ ഓഫീസ് നല്‍കിയ പാസ് ഉപയോഗിച്ച്‌.ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണ് ഇവര്‍ക്ക് പാസ് നല്‍കിയതെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. മൈസൂരിൽ നിന്നുള്ള ബിജെപി എംപിയാണ് അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

പാസ് ആരുടെയാണെന്ന് നോക്കിയ ശേഷമാണ്  ഡാനിഷ് അലി മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിഷേധക്കാരെ തടഞ്ഞവരുടെ കൂട്ടത്തില്‍ ഡാനിഷ് അലിയുമുണ്ടായിരുന്നു. കളർ സ്പ്രേ ഷൂവിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സഭയ്ക്ക് ഉള്ളിൽ കടത്തിയത്. സംഭവത്തിൽ ഒരു യുവതിയടക്കം നാലുപേരെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി പാർലമെൻറിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.


ഇവരിൽ രണ്ട് പേർ പാര്‍ലമെന്‍റിന് പുറത്ത് നിന്നാണ് പ്രതിഷേധം നടത്തിയത്. സാഗർ ശർമ്മ, ഡി മനോരഞ്ജൻ എന്നിവരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും പോലീസ് കസ്റ്റഡിയിലുള്ളവർ മാധ്യമങ്ങളോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.