New Delhi: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുക. പാർലമെന്‍റററികാര്യ മന്ത്രി  പ്രഹ്ലാദ് ജോഷിയാണ് ഈ വിവരം അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Nuh Violence Update: നുഹ് ജില്ലയിൽ അക്രമത്തിന് പ്രേരിപ്പിച്ചതായി സംശയം, കോണ്‍ഗ്രസ്‌ നേതാവിന് സമന്‍സ് 
 
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം 5 ദിവസം ഉണ്ടാകും.  17-ാം ലോക്‌സഭയുടെ 13-ാം സമ്മേളനവും രാജ്യസഭയുടെ 261-ാമത് സമ്മേളനവുമാണിത്. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ അർത്ഥവത്തായ ചർച്ചയും സംവാദവും പ്രതീക്ഷിക്കുന്നതായി പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്‍റെ  മൂന്നാം യോഗം മുംബൈയിൽ നടക്കാനിരിക്കെയാണ് ഈ സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നതെന്നത് കൗതുകകരമാണ്.


Also Read:  INDIA Alliance Meeting: മുംബൈയിൽ ഇന്ന് നിര്‍ണ്ണായക പ്രതിപക്ഷ യോഗം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് കാതോര്‍ത്ത് രാജ്യം
 
സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമോ?


ഈ സമ്മേളനത്തിൽ പത്തിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ബില്ലിന്‍റെ പേരിൽ പ്രത്യേക സമ്മേളനം വിളിക്കുന്ന സാഹചര്യത്തില്‍ മറ്റ് ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സമയത്തിന് മുമ്പ് സർക്കാർ ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന ഊഹം  ഇതോടെ ശക്തിപ്പെട്ടി രിയ്ക്കുകയാണ്. എന്നാല്‍,കേന്ദ്ര സർക്കാരിൽ നിന്ന് അത്തരത്തിലുള്ള യാതൊരു സൂചനകളും പുറത്ത് വന്നിട്ടില്ല. 


അതേസമയം, പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം ബഹളത്തില്‍ കടന്നു പോവുകയായിരുന്നു. സമ്മേളനത്തിന്‍റെ ആദ്യ ദിനം മുതല്‍ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്ന കടുത്ത നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ സമ്മേളനം ബഹളത്തില്‍ കലാശിയ്ക്കുകയായിരുന്നു.    


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)