ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെ സമ്മേളനം തുടരും. വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിൻ്റെ പരിഗണനയ്ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല 5 പുതിയ കരട്‌ നിയമനിർമാണങ്ങളിൽ ഒരു സഹകരണ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; 12 പേർ കസ്റ്റഡിയിൽ


ശീതകാല സമ്മേളനത്തിന് മുമ്പ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിൽ അദാനി ഗ്രൂപ്പിനെതിരായ കോഴ ആരോപണങ്ങളും മണിപ്പൂരിലെ സ്ഥിതിഗതികളും കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചിരുന്നു.  ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ലോക്‌സഭാ സ്പീക്കറുടെ സമ്മതത്തോടെ പാർലമെൻ്റിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളിൽ സഭകളുടെ അതത് ബിസിനസ് ഉപദേശക സമിതികൾ തീരുമാനമെടുക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.


Also Read: ചിങ്ങ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറും, കുംഭ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


ഭരണഘടനാ ദിനം ആചരിക്കുന്ന 26 ന്  ലോക്സഭയുടെയും രാജ്യസഭയുടെയും സിറ്റിംഗുകൾ ഉണ്ടായിരിക്കില്ല. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉൾപ്പെടെ കഴിഞ്ഞ സമ്മേളനകാലത്തിന് ശേഷം അന്തരിച്ച അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും സഭാ നടപടികൾ ആരംഭിക്കുകത്. അനുശോചനം രേഖപ്പെടുത്തി സഭ ഇന്നത്തേക്ക് പിരിയുമെന്നാണ് റിപ്പോർട്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.