മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തേൾ കുത്തി. ഏപ്രിൽ 23-നാണ് സംഭവം നടക്കുന്നത്. നാഗ്പുരിൽനിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിൽ വെച്ചാണ് യുവതിക്ക് തേളിന്റെ കുത്തേൽക്കുന്നത്. കുത്തേറ്റയുടൻ വിമാനത്തിൽവെച്ചുതന്നെ യുവതിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ വൈദ്യസഹായം നൽകുകയും ശേഷം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നിലവിൽ സ്ത്രീ അപകടനില തരണം ചെയ്തുവെന്നും ആശുപത്രി വിട്ടു എന്നുമാണ്  എയർ ഇന്ത്യ വിമാന കമ്പനി അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്കൊപ്പം ഡിസ്ചാർജ് ആവുംവരെ എയർ ഇന്ത്യ പ്രതിനിധിയും യാത്രക്കാരിക്ക് കൂട്ടുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം യാത്രക്കാർക്ക് സംഭവിച്ച വേദനയിലും അസൗകര്യത്തിലും എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. സ്ത്രീക്ക് തേളിന്റെ കുത്തേറ്റതിനു പിന്നാലെ വിമാനത്തിൽ എയർ ഇന്ത്യ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി. പക്ഷിയും എലിയുമൊക്കെ എയർ ഇന്ത്യയിൽ പലപ്പോഴും കണ്ടിട്ടുണ്ടെങ്കലും ഒരു യാത്രക്കാരനെ തേൾ കുത്തുന്നത് ആദ്യ സംഭവമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ എയർ ഇന്ത്യയിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. കോഴിക്കോട് നിന്നും ദുബായിലേക്കു യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് ബി-737 വിമാനം ഷെഡ്യൂൾ പ്രകാരം പുറപ്പെട്ട് ദുബായ് വിമാനത്താവളത്തിൽ എത്തിതിരിച്ചു യാത്ര പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു കാർഗോ സെക്ഷനിൽ ജീവനക്കാർ പാമ്പിനെ കണ്ടത്. ഉടനെ തന്നെ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി ഹോട്ടലിലോട്ട് മാറ്റുകയായിരുന്നു. ശേഷം വിമാനം അണുവിമുക്തമാക്കിയാണ് പിന്നീട് യാത്ര തുടർന്നിരുന്നത്. 


ALSO READ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, സുരക്ഷ ശക്തമാക്കി സൈന്യം


കുറച്ചു നാളായി എയർ ഇന്ത്യയിൽ യാത്രക്കാർക്ക് പല വിധത്തിൽ ഉള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. മാസങ്ങൾക്കു മുൻപാണ് മദ്യപിച്ച വ്യക്തി സ്ത്രീയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവം ഉണ്ടായത്. ഡിസംബർ 6 ന് എയർ ഇന്ത്യയുടെ 142 വിമാനത്തിലാണ് സംഭവം നടന്നത്. പുരുഷ യാത്രക്കാരൻ വിമാനത്തിലെ ക്യാബിൻ ക്രൂവിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും യാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നുമായിരുന്നു പരാതി. വിമാനം ലാൻഡ് ചെയ്തയുടൻ മദ്യപിച്ച വ്യക്തിയെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) പിടികൂടി. എന്നാൽ പിന്നീട് ഇരു രാത്രികരും തമ്മിൽ ഒത്തു തീർത്ത് സ്ത്രീ കേസ് പിൻവലിക്കുകയായിരുന്നു. യാത്രക്കാരൻ രേഖാമൂലം സ്ത്രീക്കാ മാപ്പ് എഴുതി നൽകുകയാണ് ചെയ്തത്. സംഭവമുണ്ടായി ആദ്യം തന്നെ രേഖാമൂലം പരാതി നൽകിയ യാത്രക്കാരി പിന്നീട് പോലീസ് കേസ് ഫയൽ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. പിന്നീട് ഇമിഗ്രേഷൻ, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എയർപോർട്ട് സെക്യൂരിറ്റി വഴി യാത്രക്കാരനെ പോകാൻ അനുവധിക്കുകയായിരുന്നു. 
 
ആദ്യമായി വിമാനത്തിൽ മൂത്ര വിവാദം ഉണ്ടാകുന്നത് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ആയിരുന്നു. അന്നും മദ്യപിച്ച വ്യക്തി സ്ത്രീയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തുടർച്ചയായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇനി വിമാനങ്ങളിൽ മദ്യം നൽകണോ എന്ന ചർച്ചയും ഉയർന്നു വന്നിരുന്നു. എന്നാൽ പൂർണ്ണമായും വിമാനങ്ങളിൽ മദ്യം നൽകാനിരിക്കാൻ സാധിക്കില്ല എന്നുള്ളതിനാൽ അളവ് കുറയ്ക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ സമാധാന പരമായ യാത്രയ്ക്കാണ് മുൻ തൂക്കം നൽകുന്നതെന്നും തുടർച്ചയായുള്ള ഇത്തരം സംഭവങ്ങളെ തുടർന്ന്   വിമാന കമ്പനികൾ വ്യക്തമാക്കി. ഇതിനെല്ലാം ഇടയിലാണ് യാത്രക്കാരിയെ തേൾ കുത്തിയ സംഭവം ഉണ്ടാകുന്നത്. ഇതോടെ യാത്രക്കാരും ആശങ്കയിലാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.