ഡൽഹി  : മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാൾ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കോവിഡ് രോഗബാധ പൂർണമായും ഒഴിവായിട്ടില്ലെന്നും, ഇനിയും രോഗബാധ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിൽ കോവിഡ് പ്രോട്ടോകാൾ പാലിക്കാത്ത ആളുകളിൽ നിന്ന് പിഴ  ഈടാക്കണമെന്നും ഇനി വിമാനയാത്ര നടത്താൻ അനുവദിക്കരുതെന്നും  ഹൈക്കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിലുള്ള ആളുകളുടെ പേര് നോ - ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത്തരം ശക്തമായ നടപടികൾ ആവശ്യമെന്നും ഡൽഹി ഹൈകോടതി കൂട്ടിച്ചേർത്തു. പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നെണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉൾപ്പെടെയുള്ളവർ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


ALSO READ: ചെറിയ പനിയുണ്ട്, സ്വയം നിരീക്ഷണത്തിൽ; സോണിയ ​ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരാകുമെന്ന് കോൺ​ഗ്രസ്


ഇത്തരം യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ എയർഹോസ്റ്റസുമാർ, ക്യാപ്റ്റൻമാർ, പൈലറ്റുമാർ എന്നിവരുൾപ്പെടെ വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും ജീവനക്കാർക്ക് അനുമതി നൽകണം. ഇതിനായി എല്ലാ എയർലൈനുകൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രത്യേക നിർദ്ദേശം നൽകണമെന്നും കോടതി പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘിയും ജസ്റ്റിസ് സച്ചിൻ ദത്തയും അടങ്ങിയ ബെഞ്ചാണ് പുതിയ നിർദ്ദേശം നൽകിയത്.


കോവിഡ്  സാഹചര്യത്തിൽ ആഭ്യന്തര വിമനത്തിൽ യാത്ര ചെയ്ത ഒരു ഹൈകോടതി ജഡ്ജി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിന്മേൽ ആയിരുന്നു ഹൈക്കോടതിയുടെ വിധി. 2021 ജസ്റ്റിസ് സി ഹരിശങ്കറാണ് ഹർജി സമർപ്പിച്ചത്. 2021 മാർച്ച് 5 ന് വിമാനയാത്ര നടത്തിയ  ജസ്റ്റിസ് സി ഹരിശങ്കർ ആളുകൾ മാസ്ക് ധരിക്കാത്തതും, കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതും  ശ്രദ്ധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്വമേധയാ കേസെടുത്തത്.


കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഡിജിസിഎ കോടതിയെ അറിയിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത യാത്രക്കാർക്ക് ആദ്യം മുന്നറിയിപ്പ് നൽകുമെന്നും, അതിന് ശേഷവും പ്രോട്ടോക്കോൾ  തയ്യാറാകാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കാറില്ലെന്നും  ഡിജിസിഎ കോടതിയിൽ പറഞ്ഞിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.