Pathan Movie Controversy: പത്താന്‍ സിനിമയിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപിച്ചതായി BJP നേതാവ്, പുതിയ വിവാദത്തിന് തുടക്കം
Pathan Movie Controversy: പത്താന്‍ ചിത്രം, റിലീസിന് മാസങ്ങള്‍ മുന്‍പേ വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ്. എന്നാല്‍, ഈ വിഷയത്തില്‍ നിര്‍മ്മാതാവോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല
Pathan Movie Controversy: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ വിവാദത്തിലേയ്ക്ക്... ചിത്രത്തില്‍ കവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചതായി BJP നേതാവ് നരോത്തം മിശ്ര. ആരോപിച്ചു.
ഷാരൂഖ് ഖാന്‍റയും ദീപിക പദുകോണിന്‍റെയും വരാനിരിക്കുന്ന ചിത്രമായ പത്താനിലെ അടുത്തിടെ പുറത്തിറങ്ങിയ ഗാനമാണ് വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിലെ "ബേഷാരം രംഗ്" (നാണമില്ലാത്ത നിറം) എന്ന ഗാനമാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്.
ആക്ഷേപകരമായ രീതിയില്‍ പച്ചയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ ഗാന രംഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നത് എന്ന് അദ്ദേഹം ഇൻഡോറിൽ മാധ്യമങ്ങളോട് പറഞ്ഞു. പത്താനിലെ "ബേഷാരം രംഗ്" എന്ന ഗാനത്തെച്ചൊല്ലി സോഷ്യൽ മീഡിയയില്‍ വിവാദം ഉയരുന്നതിനിടെയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പ്രതികരണം. നിർമ്മാതാവും സംവിധായകനും ചിത്രം വേണ്ട രീതിയില്‍ തിരുത്തിയില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമോ വേണ്ടയോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ ചിത്രത്തിലെ വസ്ത്രങ്ങളുടെ നിറം, പാട്ടിന്‍റെ വരികൾ, ചിത്രത്തിന്‍റെ പേര് (പത്താൻ) എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. "ബേഷാരം രംഗ്" എന്ന ഗാനത്തിന്‍റെ തലക്കെട്ട് പോലും പ്രതിഷേധാർഹമാണെന്ന് താന്‍ വിശ്വസിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ദീപിക പദുകോൺ എത്തിയത് തുക്‌ഡെ-തുക്‌ഡെ സംഘത്തെ പിന്തുണച്ച് കൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു. ഇതോടെ താരത്തിന്‍റെ മാനസികാവസ്ഥ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്, മന്ത്രി പറഞ്ഞു.
അടുത്തിടെ ഷാരൂഖ് ഖാന്‍ വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു. "സമൂഹം ഇപ്പോൾ ബോധവാന്മാരാണ്, അവർ ഇത് ഇപ്പോൾ മനസ്സിലാക്കിയാൽ നല്ലത്, എല്ലാവർക്കും അവരുടെ വിശ്വാസപ്രകാരം ആരാധിക്കാൻ അവകാശമുണ്ട്, ആർക്കും ഏത് ദൈവത്തെയും ആരാധിക്കാം, പക്ഷേ വെറുതെ. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്, അത്രമാത്രം.", അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് ഷാരൂഖ് ഖാന്‍ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു, മറുവശത്ത് അദ്ദേഹം തന്‍റെ സിനിമകളിൽ ബിക്കിനി അണിയിച്ച് സ്ത്രീ നടിമാരെ കൊണ്ടുവരുന്നു. ഇത് ശരിയല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും, പത്താന്‍ ചിത്രം, റിലീസിന് മാസങ്ങള്‍ മുന്‍പേ വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ്. എന്നാല്‍, ഈ വിഷയത്തില്‍ നിര്‍മ്മാതാവോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...