Sanjay Raut: നിയമക്കുരുക്ക് മുറുകുന്നു, സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റൗത് 14 ദിവസം റിമാന്‍ഡില്‍
ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ് റൗത്ത് ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മുബൈ സ്‌പെഷ്യല്‍ കോടതിയാണ് റൗത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്.
Mumbai: ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ് റൗത്ത് ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മുബൈ സ്‌പെഷ്യല്‍ കോടതിയാണ് റൗത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശിവസേന നേതാവിന് ആവശ്യമായ എല്ലാ മരുന്നുകളും നൽകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാല്‍, ജയിലില്‍ കിടക്ക വേണമെന്നുള്ള ആവശ്യം കോടതി നിരസിച്ചു. ജയില്‍ നിയമപ്രകാരം അനുശാസിക്കുന്ന ക്രമീകരണങ്ങള്‍ ലഭിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി.
1034 കോടി രൂപയുടെ പത്ര ചാൽ അഴിമതി കേസിൽ (Patra Chawl land scam) ജൂൺ 28 ന് ഇഡി സഞ്ജയ് റൗത്തിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന്, ജൂലൈ 31 ന് സഞ്ജയ് റൗത്തിന്‍റെ സ്ഥാപനത്തിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. അതിനു മുന്‍പ് ശിവസേനാ നേതാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 1നാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...