New Delhi: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച കേസില്‍ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ആശ്വാസം. ഖേരയ്ക്ക് ചൊവ്വാഴ്ച വരെ അറസ്റ്റിൽ നിന്ന് സുപ്രീം കോടതി സംരക്ഷണം നൽകി.  എന്നാല്‍, ഇതിനായി  സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാനും  കോടതി നിര്‍ദ്ദേശിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, അസമിലും ഉത്തർപ്രദേശിലും പവൻ ഖേരയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒരുമിപ്പിക്കാനും ഈ മൂന്ന് കേസുകളും ക്ളബ്ബ് ചെയ്ത ശേഷം, അത് എവിടെ കേൾക്കണമെന്ന് തിങ്കളാഴ്ച കോടതി തീരുമാനിക്കും. വിഷയത്തില്‍ അസം, ഉത്തര്‍ പ്രദേശ്‌ പോലീസിന് കോടതി നോട്ടീസ് അയച്ചു.  


Also Read:  Pawan Khera Arrested: പ്രധാനമന്ത്രിയെ അപമാനിച്ചു, നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്‌ നേതാവ് പവൻ ഖേര അറസ്റ്റില്‍ 


കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി, അറസ്റ്റിന്‍റെ ഭാഗമായി കോടതിക്ക് മുൻപിൽ ഹാജരാക്കുമ്പോൾ ഇടക്കാല ജാമ്യം നൽകണമെന്ന് ഡൽഹി ദ്വാരക കോടതിയോട് നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച വരെയാണ് ജാമ്യം. 


പവൻ ഖേരയുടെ പേരിൽ പല സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ സംയോജിപ്പിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസിന് ആസ്പദമായ സംഭവം നടന്നത് ഒരു സ്ഥലത്തായിരുന്നു എന്നതും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഏകീകരിക്കുന്നതിന്‍റെ ഭാഗമായി അസം, യുപി സർക്കാരുകൾക്ക് നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. 


കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന് അസമിലും ഉത്തർ പ്രദേശിലെ രണ്ടിടങ്ങളിലുമാണ് പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.


ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ