മുംബൈ:  കോവിഡ്‌ മൂലം   രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കമ്പനി  വിപുലീകരിക്കാനുള്ള നീക്കവുമായി    Paytm..!!


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കൂടുതല്‍  തൊഴിലവസരങ്ങള്‍  സൃഷ്ടിക്കുകയാണ്  Paytm


ഏതാനും മാസങ്ങള്‍ക്കുള്ളില്‍  ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്നാണ്   Paytm അറിയിക്കുന്നത്.


വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക  രംഗങ്ങളില്‍ വന്‍ വികാസമാണ് കമ്പനി  ലക്ഷ്യമിടുന്നത്. ഇതിന്‍റെ  ഭാഗമായാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുക. എഞ്ചിനീയര്‍, ഡാറ്റ സയന്റിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്  തുടങ്ങിയ തസ്തികകളിലേക്കായിരിക്കും കൂടുതല്‍ നിയമനം. 


ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും നിയമനങ്ങള്‍ നടത്തുന്നത്. 50 സീനിയര്‍ എക്‌സിക്യുട്ടീവുമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിക്കുന്നുണ്ട്. നേതൃത്വത്തിലും മുന്നേറ്റം ലക്ഷ്യമിട്ടാണ് ഇത്.


Also read: ജീവനക്കാരന് കൊറോണ; Paytm ഓഫീസുകള്‍ അടച്ചു...


500 പേര്‍ക്ക്   ജോലി നല്‍കുമെന്ന്  കഴിഞ്ഞ  ഏപ്രിലില്‍ കമ്പനി  വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ 700 പേര്‍ക്കാണ്  കമ്പനി  ജോലി നല്‍കിയത് .  lock down കാലത്തും  പുതിയ നിയമനങ്ങള്‍ക്കായി കമ്പനി  അഭിമുഖങ്ങള്‍ സംഘടിപ്പിച്ചു. മാത്രമല്ല, കോവിഡ് കാലത്ത് ആരെയും പിരിച്ചുവിട്ടില്ല എന്നും സാലറി കട്ട് ഉണ്ടായിരുന്നില്ലെന്നും കമ്പനി  അറിയിച്ചു.