India Covid-19 Update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത് 7,633 പേര്‍ക്ക്
India Covid-19 Update: കഴിഞ്ഞ 24 മണിക്കൂറില്‍ 7,633 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്.
India Covid-19 Update: രാജ്യത്ത് കൊറോണ വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 7,633 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് സജീവ കേസുകൾ 61,233 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 11 പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഡൽഹി, കേരള എന്നിവിടങ്ങളില്‍ 4 മരണങ്ങളും ഹരിയാന, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Also Read: CM Yogi on Atique Ahmed: ഇനി ഒരു ഗുണ്ടകളേയും ഭയക്കണ്ട...' അതിഖ് അഹമ്മദിന്‍റെ മരണശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യ പ്രതികരണം
അതേസമയം, കഴിഞ്ഞ കുറേ ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൊറോണ വ്യാപനത്തില്‍ നേരിയ കുറവാണ് കാണപ്പെടുന്നത്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ച്ച രാജ്യത്ത് 9,111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ 12 ന് കൊറോണ വ്യാപനം സംബന്ധിച്ച പ്രധാന കാര്യം കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തു വിട്ടിരുന്നു. അതനുസരിച്ച്, രാജ്യത്ത് കോവിഡ് എൻഡെമിക് ഘട്ടത്തിലേക്ക് കടക്കുകയാണ്. അതായത്, ഇപ്പോഴത്തെ രീതിയില്‍ കൊറോണ വ്യാപനം രണ്ടാഴ്ചയോളം തുടരുമെന്നായിരുനു റിപ്പോര്‍ട്ട്. അതിനുശേഷം കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന അവസരത്തിലായിരുന്നു ആരോഗ്യ മന്ത്രാലയം ഈ സൂചനകള്‍ പുറത്തുവിട്ടത്. ഈ പഠന റിപ്പോര്‍ട്ട് ശരിയെന്ന് സൂചിപ്പിക്കും വിധം രാജ്യത്ത് ഇപ്പോള്‍ കൊറോണ കേസുകള്‍ ഗണ്യമായി കുറയുകയാണ്.....
രാജ്യത്ത് ഇപ്പോള്‍ കൊറോണ വ്യാപനത്തിന് കാരണമായിരിയ്ക്കുന്നത് ഒമിക്രോണിന്‍റെ ഉപ വകഭേദമായ XBB.1.16 ആണ്. ഈ വകഭേദം ഗുരുതരാവസ്ഥയിലേയ്ക്ക് രോഗിയെ മാറ്റുന്നില്ല എന്നതാണ് ഇപ്പോള്‍ അനുഗ്രഹമായിരിയ്ക്കുന്നത്. ഭാവിയിൽ ഈ രോഗം എത്രത്തോളം മാരകമാകുമെന്ന് പറയാൻ പ്രയാസമാണെങ്കിലും ഇത് ഒരു സാധാരണ രോഗം പോലെയായി മാറുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...