Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു
തിർന്ന ബി.ജെ.പി രാജ്യസഭ എം.പിയായ സുബ്രഹ്മണ്യം സ്വാമിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ വെയർ ഉപയോഗിച്ച് രണ്ട് കേന്ദ്ര മന്ത്രിമാരുടെ അടക്കം ഫോൺ ചോർത്തിയെന്ന് വിവരം. സ്മൃതി ഇറാനി,നിതിൻ ഗഡ്കരി എന്നിവരുടെ ഫോൺ രേഖകളാണ് ചോർന്നതായി സൂചന.
കൂടാതെ 40 ഒാളംം മാധ്യമ പ്രവർത്തകർ. ഒരു സിറ്റിങ്ങ് സുപ്രീംകോടതി ജഡ്ജി എന്നിവരുടെയും ഫോണുകൾ ചോർന്നിട്ടുണ്ട്. വിദേശ മാധ്യമങ്ങളടക്കം സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
മുതിർന്ന ബി.ജെ.പി രാജ്യസഭ എം.പിയായ സുബ്രഹ്മണ്യം സ്വാമിയാണ് ഇത് സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. നരേന്ദ്രമോദി, ആർ.എസ്.എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയതായാണ് സ്വാമി പറഞ്ഞിരുന്നത്.വാഷിങ്ങ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം വാർത്തകൾ പുറത്ത് വിടുമെന്നും സ്വാമിയുടെ ട്വീറ്റിൽ പറഞ്ഞിരുന്നു.
Android,ios ഒാപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്പൈവെയറാണ് പെഗാസസ്. ഇസ്രായേലി സൈബർആം കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചെടുത്തത്.അതേസമയം ചോർത്തിയ വിവരങ്ങൾ അതാത് രാജ്യത്തേക്ക് വേണ്ടിയായിരുന്നു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് കേന്ദ്ര മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വിവരങ്ങളെ മാനിക്കുന്നതായും കേന്ദ്ര മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...