COVAXIN സ്വീകരിച്ചവർക്കും ഇനി യുഎസിലേക്ക് നവംബർ 8 മുതൽ പ്രവേശിക്കാം
WHO അനുമതി നൽകിയ എല്ലാ കോവിഡ് വാക്സിനുകൾക്കും അമേരിക്ക അനുമതി നൽകിട്ടുണ്ടെന്ന് സിഡിസി പ്രസ് ഓഫീസർ സ്കോട്ട് പൗളി വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
New Delhi : ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ കൊവാക്സിന് (COVAXIN) ലോകാരോഗ്യ സംഘടന (WHO) അടിയന്തര ഉപയോഗത്തിന് അനുമതി (EUL) നൽകിയതിന് പിന്നാലെ അമേരിക്കയുടെയും അനുമതി. നവംബർ 8 മുതൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവെൻഷൻ (CDC) അറിയിച്ചു.
WHO അനുമതി നൽകിയ എല്ലാ കോവിഡ് വാക്സിനുകൾക്കും അമേരിക്ക അനുമതി നൽകിട്ടുണ്ടെന്ന് സിഡിസി പ്രസ് ഓഫീസർ സ്കോട്ട് പൗളി വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇതിന് FDAയും അനുമതി നൽകിട്ടുണ്ടെന്ന് പൗളി വ്യക്തമാക്കി.
ALSO READ : Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO
ലോകാരോഗ്യ സംഘടനയുടെ Technical Advisory Group (TAG) ആണ് വാക്സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയുടെ Covaxin അടിയന്തിര ഉപയോഗത്തിനുള്ള വാക്സിനുകളുടെ (Emergency Use Listing - EUL) പട്ടികയില്‍ ഇടം പിടിച്ചു.
ALSO READ : COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ
EUL-ന്‍റെ ഉപയോഗത്തിനായി Covaxin-ന്‍റെ ക്ലിനിക്കൽ ട്രയൽ ഡാറ്റ വിലയിരുത്തുന്ന പ്രക്രിയയില്‍ ഒക്‌ടോബർ 26-ന് TAG, Covaxin നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയിൽ നിന്ന് "കൂടുതൽ വ്യക്തതകൾ" ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് WHO ഇപ്പോള്‍ തീരുമാനം പുറത്തുവിട്ടത്.
ALSO READ : കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്
രോഗലക്ഷണങ്ങളുള്ള COVID-19 നെതിരെ 77.8% ഫലപ്രാപ്തിയും പുതിയ ഡെൽറ്റ വേരിയന്റിനെതിരെ 65.2% സംരക്ഷണവും Covaxin തെളിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...