ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് തമിഴ് നാട് സർക്കാർ പരോൾ അനുവദിച്ചു. പേരറിവാളൻ്റെ അമ്മ അർപുതമ്മാൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ. ഒരു മാസത്തെ പരോളാണ് പേരറിവാളന് അനുവദിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1991 ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് പേരറിവാളൻ ജയിലിന് പുറത്തേക്ക് വരുന്നത്. പിതാവിനെ കാണുന്നതിനായിട്ടാണ് ഇപ്പോൾ പരോൾ. 


നേരത്തെ, പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ ജയിലിൽനിന്ന് ഉടൻ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം സുപ്രീംകോടതി ഇടപെട്ട് തടഞ്ഞിരുന്നു. ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്‌തതിനു പിന്നാലെയാണ് ഇവരെ മോചിപ്പിക്കാനുള്ള തീരുമാനം തമിഴ് നാട് സർക്കാർ എടുത്തത്. 


1991 മേയ് 21ന് ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്.