ന്യൂഡൽഹി: രാജീവ് ​ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന പേരറിവാളന് മോചനം. പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോ​ഗിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളൻ മോചിതനാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ തമിഴ്നാട് സർക്കാർ 2018ൽ ​ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ​ഗവർണർ ഈ ശുപാർശ നീട്ടിക്കൊണ്ടുപോയി. പിന്നീട് ​ഗവർണർ രാഷ്ട്രപതിക്ക് കൈമാറി. ഇതിനെ ചോദ്യം ചെയ്ത് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.


ALSO READ: Rajiv Gandhi Case : പേരറിവാളൻറെ മോചനം; കാത്തിരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി


രാജീവ് ​ഗാന്ധിയെ വധിക്കാൻ ഉപയോ​ഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാനുള്ള ബാറ്ററി വാങ്ങി നൽകിയെന്നതായിരുന്നു പേരറിവാളന് എതിരെ ചമുത്തിയ കുറ്റം. എന്നാൽ ബാറ്ററി എന്തിനാണ് വാങ്ങി നൽകിയതെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാം​ഗം വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർന്ന് വന്നത്.


1991 മെയ് 21നാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലാവുമ്പോൾ 19 വയസ് മാത്രമായിരുന്നു  പേരറിവാളന്റെ പ്രായം. രാജീവ് ഗാന്ധി വധത്തിൽ ബോംബുണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച  ബാറ്ററി നൽകിയെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. അന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ വിദ്യാർഥിയായിരുന്നു പേരറിവാളൻ.


1998 ൽ ജനുവരിയിൽ ടാഡാ കോടതി രാജീവ് ​ഗാന്ധി വധക്കേസിലെ 25 പ്രതികൾക്കും വധശിക്ഷ വിധിച്ചു. 1999 മെയിൽ സുപ്രീംകോടതി പ്രതികളുടെ വധശിക്ഷ ശരിവച്ചു. 2014 ഫെബ്രുവരി 18ന് പേരറിവാളന്റെ വധശിക്ഷ  ജീവപര്യന്തമായി കുറച്ചു. 31 വർഷത്തെ നീണ്ട ജയിൽ ജീവിതത്തിന് ശേഷം 2022 മാർച്ച് ഒമ്പതിന് പേരറിവാളന് ജാമ്യം ലഭിച്ചു. 30 വർഷത്തിലേറെ കാലം ജയിലിൽ കഴിഞ്ഞതിനാൽ  ജാമ്യത്തിന് അർഹതയുണ്ടെന്ന് വിലയിരുത്തിയതിനെ തുടർന്നാണ്  മൂന്ന് പതിറ്റാണ്ടിന്  ശേഷം പേരറിവാളന് ജാമ്യം ലഭിച്ചത്. തുടർന്ന് നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് പേരറിവാളനെ ജയിൽ മോചിതനാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.