കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടതിന്റെ പേരിലോ തടങ്കലായതിന്റെ പേരിലോ പൗരന്മാരുടെ മൗലികാവകാശം ഇല്ലാതാവുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി . കള്ളവാറ്റ് നടത്തിയെന്ന് ആരോപിച്ച് കരുതൽ തടങ്കലിൽ ആക്കിയ സ്ത്രീകൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ വിധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പരാമർശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശം കേസിൽ പെട്ടതിന്റെ പേരിൽ പൗരന്മാർക്ക് നഷ്ടമാവുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കള്ളവാറ്റ് നടത്തിയെന്ന് ആരോപിച്ച് കരുതൽ തടങ്കലിൽ ആക്കിയ സ്ത്രീകളുടെ ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത് .2021 ഡിസംബർ എട്ടിനാണ് രണ്ട് സ്ത്രീകളെയും കരുതൽ തടങ്കലിൽ ആക്കിയത്. 


തിരുച്ചിറപ്പള്ളി വനിതാ ജയിലിലാണ് ഇവരെ പാർപ്പിച്ചത് . എന്നാൽ 2022 ജനുവരി 28നാണ് കരുതൽ തടങ്കൽ ഉത്തരവ് പുറത്തിറക്കിയത് .  മാർച്ച് 16ന് ചേർന്ന ഉപദേശക സമിതി ഇരുവരെയും കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് കാരണമൊന്നുമില്ലെന്നാണ് വിലയിരുത്തൽ . തുടർന്ന് ജൂലൈ 22ന് മോചന ഉത്തരവ് പുറപ്പെടുവിച്ചു .നാലു മാസത്തോളം രണ്ട് സ്ത്രീകളെ ഒരു കാരണവുമില്ലാതെ കരുതൽ തടങ്കലിൽ വയ്ക്കുകയാണ് അധികൃതർ ചെയ്തതെന്ന് കോടതി വിലയിരുത്തി.


 ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും കോടതി പറഞ്ഞു . കുറ്റവാളികളോട് പോലും നിർബന്ധമായും മാന്യമായി പെരുമാറേണ്ടതുണ്ടെന്ന തത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിലാണിത് . മറ്റുള്ളവരെ സ്വാതന്ത്യം ഹനിക്കുന്നവർക്ക് സ്വയം സ്വതന്ത്രരായിരിക്കാൻ അർഹതയില്ലെന്ന് നഷ്ടപരിഹാരം വിധിച്ചുകൊമ്ട് കോടതി അഭിപ്രായപ്പെട്ടു .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.