പെട്രോൾ, ഡീസൽ വിലയില്‍ വീണ്ടും വര്‍ധനവ്
മുംബൈ∙ പെട്രോൾ, ഡീസൽ വിലയില്‍ വീണ്ടും വര്‍ധനവ്.പെട്രോളിന് അഞ്ചു പൈസയും ഡീസലിന് 1.26 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂണ്‍ ഒന്നിന് പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും കൂട്ടിയിരുന്നു.
ക്രൂഡോയില്‍ വില അന്താരാഷ്ട്ര വിപണിയിൽ വർദ്ധിച്ചതിനെ തുടർന്നാണ് എണ്ണക്കമ്പനികള്‍ രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി കൂട്ടുന്നത്.