ന്യൂഡല്‍ഹി:  രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തുടര്‍ച്ചയായ  ആറാം ദിവസമാണ് എണ്ണക്കമ്പനികൾ  ഇന്ധനവില (Fuel price) വര്‍ദ്ധിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 3 രൂപ 32 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയുമാണ്‌   വര്‍ദ്ധിപ്പിച്ചത്. 


lock down കാലത്ത് സ്ഥിരമായി നിലനിന്ന ഇന്ധനവില ഞായറാഴ്ച മുതലാണ് കൂടാന്‍ തുടങ്ങിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ 76.30, ഡീസല്‍ 70.42.


അതേസമയം, അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുകയും ഡോളർ വിനിമയ നിരക്ക് ദുർബലമാവുകയും ചെയ്തതാണ് ഇന്ധന വില കൂടാനുള്ള പ്രധാന കാരണം. എണ്ണ  ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മയും  തീരുമാനിച്ചതാണ് അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. 


കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. എന്നാല്‍, എണ്ണക്കമ്പനികൾ കഴിഞ്ഞ ഏതാനും മാസങ്ങളിലെ നഷ്ടം നികത്താൻ ശ്രമിക്കുമ്പോൾ വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ നിരക്ക്  (Petrol diesel rate) ഇനിയും ഉയർന്നേക്കാമെന്നാണ് സൂചനകള്‍. 


എന്നാല്‍, അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും ദുർബലമായി തുടരുകയാണെന്നും ഡിമാൻഡ് കുറവായതിനാൽ വില വീണ്ടും കുറയുമെന്നു൦ അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്. 


Also read: ഇന്ത്യ കുതിക്കും, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 9.5% വളര്‍ച്ച ....!! 


ആഗോള എണ്ണവിലയിലുണ്ടായ വര്‍ദ്ധനവും  ദുർബലമായ കറൻസിയും മൂല൦ എണ്ണ സംഭരിക്കാൻ ഇന്ത്യയ്ക്ക്  കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നു.  അതിനാലാണ്  ഇന്ത്യയിലെ എണ്ണക്കമ്പനികൾ വില വർദ്ധനവ്  ഉപഭോക്താക്കളിലേക്ക് കൂടി കൈമാറിയത്.