താജ്മഹലിലെ 22 അറകളുടേയും അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ടു
താജ്മഹല്‍ അറകളുടെ അപൂര്‍വ്വ ചിത്രങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പുറത്തിറക്കിയ ന്യൂസ് ലെറ്ററിൽ ഉളളത്
താജ്മഹലിലെ ഭൂഗര്‍ഭ അറകളുടെ ചിത്രങ്ങള്‍ ആദ്യമായി പുറത്തുവിട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. താജ്മഹലിലെ 22 അടച്ചിട്ട മുറികള്‍ തുറക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിന് പിന്നാലെയാണിത്. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തളളിയത്. താജ്മഹല്‍ അറകളുടെ അപൂര്‍വ്വ ചിത്രങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പുറത്തിറക്കിയ ന്യൂസ് ലെറ്ററിൽ ഉളളത്. ഡിസംബര്‍ 2021 മുതല്‍ മെയ് 2022 വരെ നടന്ന അറ്റകുറ്റപ്പണികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്.
അടച്ചിട്ട മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചെന്ന വാദം വിവാദമായതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പുനർ മിർമ്മാണം നടത്തുമ്പോൾ ദ്രവിച്ച കുമ്മായ പാളികള്‍ ഇളക്കി പകരം പുതിയവ സ്ഥാപിച്ചിരുന്നുവെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പറയുന്നു. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജായ രജനീഷ് സിംഗാണ് താജ്മഹലിലെ മുറികള്‍ തുറക്കാന്‍ റിട്ട് ഹര്‍ജിയുമായി ലഖ്നൗ ബെഞ്ചിനെ സമീപിച്ചത്.
താജ് മഹല്‍, ഫത്തേപൂര്‍ സിക്രി, ആഗ്ര ഫോര്‍ട്ട്, ഇത്തിമാദു ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ക്ക് ദേശീയ പ്രാതിനിധ്യ പ്രഖ്യാപനത്തിന്റെ പിന്‍ബലമുള്ള 1951ലെ നിയമത്തിന്റെയും, 1958 ലെ ആന്‍ഷ്യന്റ് മോനുമെന്റ്സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്റ് റിമൈന്‍സിന്റെയും പരിരക്ഷ എടുത്തുകളയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് താജ് മഹല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...