PM-CARES Fund: സഹകരണം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി, അക്കൗണ്ട് നമ്പർ പുറത്തുവിട്ടു
കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍ പൊതുജന സഹകരണം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍ പൊതുജന സഹകരണം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി.
കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ PM-CARES Fund കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. പൊതുജനങ്ങളുടെ സഹകരണം ആരോഗ്യകരമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, PM-CARES Fundന്‍റെ അക്കൗണ്ട് നമ്പറും പുറത്തിറക്കി.
"ഇന്ത്യയുടെ ആരോഗ്യ മേഖലയുടെ പുനര്‍ നിർമ്മാണത്തിനായി അടിയന്തര ഫണ്ട് രൂപീകരിച്ചു. എല്ലാ ആളുകൾക്കും ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ കഴിയും. PM-CARES Fund നെ പിന്തുണയ്ക്കുക. PM-CARES Fund ഏറ്റവും ചെറിയ തുകയും സംഭാവനയായി സ്വീകരിക്കുന്നു. ഇത് ദുരന്തനിവാരണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തും', മോദി ട്വീറ്ററില്‍ കുറിച്ചു.
അതേസമയം, കോവിഡ് -19 വൈറസ് തടയുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കാന്‍ എല്ലാ ബിജെപി എംപിമാരോടും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ആഹ്വാനം ചെയ്തു. കൂടാതെ, പാര്‍ട്ടിയുടെ എല്ലാ എംപിമാരും തങ്ങളുടെ എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കേന്ദ്ര സഹായ ഫണ്ടിലേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് നിരവധി എംപിമാര്‍ എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ സംഭാവനയായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ ഇതിനോടകം സംഭാവന നല്‍കിക്കഴിഞ്ഞു.