#MannKiBaat: പഠനത്തിന് പ്രായമില്ലെന്ന് തെളിയിച്ച ഭഗീരഥി അമ്മയെ പ്രശംസിച്ച് പ്രധാനമന്ത്രി
75 ശതമാനം മാര്‍ക്കാണ് നാലാം ക്ലാസ് പരീക്ഷയില്‍ ഭഗീരഥി അമ്മ കരസ്ഥമാക്കിയത്. കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ നടന്നത്.
ന്യൂഡല്‍ഹി: പഠനത്തിന് പ്രായം ഒരു വിഷയമല്ലയെന്ന്‍ തെളിയിച്ച ഭഗീരഥി അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ പ്രശംസിച്ചു.
105-മത്തെ വയസ്സില്‍ നാലാം ക്ലാസ് പാസ്സായ ഭഗീരഥി അമ്മ പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ളവർ രാജ്യത്തിന്‍റെ കരുത്താണെന്നും അവർക്ക് എല്ലാ ആശംസകളും അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അറുപത്തി രണ്ടാമത്തെ മൻ കി ബാത്തിലായിരുന്നു മോദിയുടെ ഈ പ്രശംസ. കൊല്ലം ജില്ലയിലെ തൃക്കരുവ സ്വദേശിനിയായ ഭഗീരഥി അമ്മ 105 മത്തെ വയസ്സിലാണ് നാലാം ക്ലാസ് പരീക്ഷ എഴുതിയത്.
75 ശതമാനം മാര്‍ക്കാണ് നാലാം ക്ലാസ് പരീക്ഷയില്‍ ഭഗീരഥി അമ്മ കരസ്ഥമാക്കിയത്. കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ നടന്നത്.
പത്തുവയസ് ആകുന്നതിന് മുന്നേ വീട്ടിലെ പരാധീനത മൂലം ഭഗീരഥി അമ്മയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വീണ്ടും പഠനമെന്ന മോഹം ഉള്ളില്‍ ഉദിച്ചപ്പോള്‍ മക്കളെ ആവശ്യം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സാക്ഷരത മിഷന്‍റെ നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി. എന്നാല്‍ ഈ പ്രായത്തില്‍ ഭഗീരഥി അമ്മയുടെ നേട്ടം മക്കളെപ്പോലും അതിശയിപ്പിച്ചിരുന്നു. ആറു മക്കളും 16 കൊച്ചുമക്കളുമാണ് ഭഗീരഥി അമ്മയ്ക്കുള്ളത്.