ന്യൂഡൽഹി: PM Kisan Samman Nidhi Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ, സർക്കാർ കർഷകരെ സാമ്പത്തികമായി സഹായിക്കുന്നു. ഇതിൽ 6000 രൂപ 2000 വീതം മൂന്ന് തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒൻപതാം ഗഡു (PM Kisan 9th Installment) കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഈ സ്കീമിന്റെ യോഗ്യത സംബന്ധിച്ച് ഇപ്പോഴും നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. ഉദാഹരണത്തിന് ഭാര്യയ്ക്കും ഭർത്താവിനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രയോജനപ്പെടുത്താൻ കഴിയുമോ? നമുക്ക് നോക്കാം...


ആർക്കാണ് പ്രയോജനം ലഭിക്കുക?


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Benefits) പ്രയോജനപ്പെടുത്താൻ ഭാര്യയ്ക്കും ഭർത്താവിനും അതായത് രണ്ടുപേർക്കും ഒരേസമയം കഴിയില്ല. ആരെങ്കിലും ഇത് ചെയ്താൽ അവരിൽ നിന്നും സർക്കാർ തിരിച്ചുപിടിക്കും.  


ഇതിനുപുറമെ കർഷകരെ അനർഹരാക്കുന്ന അത്തരം നിരവധി വ്യവസ്ഥകളുണ്ട്. കർഷക കുടുംബത്തിലെ ആരെങ്കിലും നികുതി അടയ്കുന്നവരാണെങ്കിൽ ഈ പദ്ധതിയുടെ ആനുകൂല്യം അവർക്ക് ലഭ്യമാകില്ല. അതുപോലെ ഭാര്യാ ഭർത്താക്കന്മാരിൽ ആരെങ്കിലും കഴിഞ്ഞ വർഷം ആദായനികുതി അടച്ചിട്ടുണ്ടെങ്കിൽ, അവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.


അർഹതയില്ലാത്തവർ


ഒരു കർഷകൻ തന്റെ കാർഷിക ഭൂമി കൃഷിക്ക് ഉപയോഗിക്കാതെ അതിൽ മറ്റ് ജോലികൾ ചെയ്യുകയോ അല്ലെങ്കിൽ സ്വന്തമായി വസ്തുവില്ലാതെ മറ്റുള്ളവരുടെ വയലുകളിൽ കൃഷി ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അത്തരം കർഷകർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ അർഹതയില്ല. 


ഒരു കർഷകൻ കൃഷി ചെയ്യുന്നുണ്ടെങ്കിലും വയൽ അവന്റെ പേരിലല്ല അവന്റെ അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലാണെങ്കിൽ അവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.


ഇവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല


കൃഷിഭൂമിയുടെ ഉടമയാണെങ്കിലും അയാൾ ഒരു സർക്കാർ ജീവനക്കാരനോ വിരമിച്ചവരോ, മുൻ എം.പി, എംഎൽഎ അല്ലെങ്കിൽ മന്ത്രിയോ ആണെങ്കിൽ അത്തരം ആളുകളും ഈ പദ്ധതിയ്ക്ക് യോഗ്യരല്ല. 


പ്രൊഫഷണൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുകൾ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾ എന്നിവരും ഈ യോഗ്യത ഇല്ലാത്തവരുടെ പട്ടികയിൽ വരുന്നു. ആദായനികുതി അടയ്ക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക