PM Kisan Nidhi Yojana 11th installment: പ്രധാനമന്ത്രി കിസാൻ നിധിക്കായുള്ള കര്‍ഷകരുടെ കാത്തിരിപ്പിന് വിരാമം. യോജനയുടെ 11-ാം ഗഡുവില്‍ നല്‍കുന്ന 2,000 രൂപ ഇന്ന് കർഷകരുടെ അക്കൗണ്ടിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് (മെയ് 31) ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുന്ന ദേശീയ  പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ  (PM Kisan) 11-ാം ഗഡു രാജ്യത്തെ  10 കോടിയിലധികം കർഷകർക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും. 


ഗരീബ് കല്യാൺ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന ഈ ദേശീയ പരിപാടിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഒന്‍പത് കേന്ദ്ര മന്ത്രാലയങ്ങൾ നടപ്പാക്കുന്ന 16 പദ്ധതികളുടെയും പരിപാടികളുടെയും ഗുണഭോക്താക്കളുമായി സംവദിക്കും. വീഡിയോ കോൺഫറൻസി൦ഗ് വഴിയാണ് പരിപാടി നടക്കുക. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ദേശീയ പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്‌, കേന്ദ്ര  കൃഷി മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.  


Also Read:  PM Kisan Nidhi Yojana Update: കർഷകർക്ക് സന്തോഷവാർത്ത..! പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ഈ മാസം 31ന് അക്കൗണ്ടിലെത്തും


PM Kisan Nidhi Yojana 11th installment: പുതിയ ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം?  (How to check your name in PM Kisan Nidhi Yojana new beneficiary list?)


1. പിഎം കിസാൻ  (PM Kisan) ഔദ്യോഗിക വെബ്സൈറ്റ് https://pmkisan.gov.in/ പോർട്ടൽ സന്ദർശിക്കുക


2. Payment Success tab ന് കീഴിൽ നിങ്ങൾക്ക്  ഇന്ത്യയുടെ ഭൂപടം കാണുവാന്‍ സാധിക്കും.  


3.  വലതുവശത്ത്, "Dashboard" എന്ന മഞ്ഞ നിറത്തിലുള്ള ഒരു ടാബ് ഉണ്ടാകും.


4. "Dashboard" -ൽ ക്ലിക്ക് ചെയ്യുക


5.  ഒരു പുതിയ  പേജ്  തുറക്കും. 


6.   വില്ലേജ് ഡാഷ്‌ബോർഡ് ടാബിൽ (Village Dashboard tab) നിങ്ങളുടെ മുഴുവൻ വിശദാംശങ്ങളും പൂരിപ്പിക്കുക. 


7.   സംസ്ഥാനം, ജില്ല, ഉപജില്ല, പഞ്ചായത്ത് എന്നിവ തിരഞ്ഞെടുക്കുക


8.  തുടർന്ന്  show button-ൽ ക്ലിക്ക് ചെയ്യുക


9. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ കാണാം.  


എന്നാല്‍, ഇത്തവണ ഈ തുക ലഭിക്കാൻ കർഷകർക്ക് ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്. അതായത്  കർഷകർ തങ്ങളുടെ  ഇ-കെവൈസി പൂർത്തിയാക്കിയിരിയ്ക്കണം. ഇ-കെവൈസി  പൂർത്തിയാക്കാത്ത കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇ-കെവൈസി ( PM Kisan Nidhi Yojana e-KYC) നടത്തുന്നതിനുള്ള അവസാന തീയതിയും 2022 മെയ് 31 ആണ്. ഈ പ്രക്രിയ പൂർത്തിയാക്കാത്ത കർഷകന് ഭാവിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പ്രയോജനം ലഭിക്കില്ല എന്ന് സർക്കാർ നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.  


പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്.  2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവാണ്  ഇപ്പോള്‍ വിതരണം ചെയ്യുന്നത്. 
  
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.