PM Kisan 13th Installment Latest Update: പിഎം കിസാന്‍ 13-ാം ഗഡു കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കും, അക്കൗണ്ടില്‍ പണം എത്തിയോ? എങ്ങിനെ അറിയാം
PM Kisan 13th Installment Latest Update: രാജ്യത്തെ 8 കോടിയിലധികംവരുന്ന ഗുണഭോക്താക്കൾക്ക് ഏകദേശം 16,000 കോടി രൂപയുടെ ധനസഹായം ഇന്ന് പ്രധാനമന്ത്രി കൈമാറും.
PM Kisan 13th Installment Latest Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman 13th Installment) 13-ാം ഗഡു രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് ഇന്ന് വിതരണം ചെയ്യും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ദിവസങ്ങള്‍ക്ക് മുന്‍പ് ഈ വിവരം സ്ഥിരീകരിച്ചിരുന്നു.
ഈ പദ്ധതിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. രാജ്യത്തെ 8 കോടിയിലധികംവരുന്ന ഗുണഭോക്താക്കൾക്ക് ഏകദേശം 16,000 കോടി രൂപയുടെ ധനസഹായം ഇന്ന് പ്രധാനമന്ത്രി കൈമാറും.
Also Read: Assembly Election 2023: മേഘാലയ, നാഗാലാൻഡ് വോട്ടെടുപ്പ് പുരോഗമിക്കുന്നു
2023 ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന ചടങ്ങിലാണ് തുക ഔദ്യോഗികമായി വിതരണം ചെയ്യുക. ഈ ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി കർഷക സഹോദരീസഹോദരന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana). കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യങ്ങൾ കര്‍ഷകര്‍ക്ക് നല്‍കുന്നു.
ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 12 തവണയാണ് 2,000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്. ഈ തുകയുടെ അവസാന ഗഡു കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇപ്പോള്‍ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.
ഓരോ വര്‍ഷത്തേയും കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡുക്കള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് നല്‍കി വരുന്നത്.
PM കിസാൻ സമ്മാൻ നിധിയിലൂടെ ലഭിച്ച തുക എങ്ങിനെ പരിശോധിക്കാം? (PM Kisan Samman Nidhi Yojana 13th Installment: Steps to Check Balance)
1. സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദര്‍ശിക്കുക.
2. ഇപ്പോൾ ഹോംപേജിൽ 'കർഷകരുടെ കോർണർ സെക്ഷൻ (‘Farmer’s Corner Section) നോക്കുക
3. 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ( Beneficiary Status’) ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ഗുണഭോക്താവിന് അദ്ദേഹത്തിന്‍റെ നില പരിശോധിക്കാം.
4. ലിസ്റ്റിൽ കർഷകന്‍റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും.
5. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
6. തുടർന്ന് 'Get data' ക്ലിക്ക് ചെയ്യുക
പിഎം കിസാൻ സമ്മാൻ നിധി പദ്ധതി കേന്ദ്ര സർക്കാരിന്‍റെ 100 ശതമാനം ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര പദ്ധതിയാണ്. പദ്ധതി പ്രകാരം, 2 ഹെക്ടർ വരെ ഭൂമിയുള്ള/ഉടമസ്ഥതയുള്ള ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക പിന്തുണ നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...